
‘കാത്ത് കാത്തൊരു കല്യാണം’ നാളെ തിയേറ്ററുകളിലേക്ക്
സിനിമയിലെ രംഗം
ജയിന് ക്രിസ്റ്റഫര്‍ സംവിധാനം ചെയ്യുന്ന ‘കാത്ത് കാത്തൊരു കല്യാണം’ നാളെ (വെള്ളിയാഴ്ച) റിലീസ് ചെയ്യും. കുട്ടികള്‍ ഉണ്ടാകാത്ത ഗ്രാമത്തിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചെറുകര ഫിലിംസിന്റെ ബാനറില്‍ മനോജ് ചെറുകരയാണ് ചിത്രത്തിന്റെ നിര്‍മാണം. തിരക്കഥ, സംഭാഷണം നിര്‍വഹിച്ചിരിക്കുന്നത് നന്ദനാണ്.
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പളുങ്ക്, ഭ്രമരം, മായാവി, ചോട്ടാ മുംബൈ. എന്നീ ചിത്രങ്ങളില്‍ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച യുവനടന് ടോണി സിജിമോന് നായകനാവുന്ന മൂന്നാമത്തെ ചിത്രം കുടിയാണ് ‘കാത്ത് കാത്തൊരു കല്യാണം’. മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ചിത്രത്തിലെ നായികയായ ക്രിസ്റ്റി ബിന്നെറ്റ്.
പ്രമോദ് വെളിയനാട്, ജോബി, റിയാസ് നെടുമങ്ങാട്, ഷാജി മാവേലിക്കര, പ്രദീപ് പ്രഭാകര്‍, വിനോദ് കെടാമംഗലം, വിനോദ് കുറിയന്നൂര്‍, രതീഷ് കല്ലറ, അരുണ്‍ ബെല്ലന്റ്, കണ്ണന് സാഗര്‍, പുത്തില്ലം ഭാസി,ലോനപ്പന് കുട്ടനാട്, സോജപ്പന്‍ കാവാലം, മനോജ് കാര്‍ത്യ, പ്രകാശ് ചാക്കാല, സിനിമോള്‍ ജിനേഷ്, ജിന്‍സി ചിന്നപ്പന്, റോസ്, ആന്‍സി, ദിവ്യ ശ്രീധര്‍, നയന, അലീന സാജന്, സുമ, ഷീല, അജേഷ് ചങ്ങനാശ്ശേരി, നുജുമൂദീന്‍ സന്തോഷ് അടവീശ്വര, റെജി കോട്ടയം, മുടക്കാരിന്, വിനോദ് വെളിയനാട്, ജോസ് പാലാ, ടിജി ചങ്ങനാശ്ശേരി, മധു ഏഴംകുളം, ശ്രീജ കുറുപ്പ്, ബീന മരിയ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. കഥ,
ക്യാമറ -ജയിന് ക്രിസ്റ്റഫര്‍, എഡിറ്റിംഗ് -വിജില്‍ എഫ് എക്സ്. കളറിസ്റ് -വിജയകുമാര്‍, സ്റ്റുഡിയോ -ബോര്‍ക്കിഡ് മീഡിയ, മ്യൂസിക് -മധുലാല്‍ ശങ്കര്‍, ഗാനരചന -സെബാസ്റ്റ്യന്‍ ഒറ്റമശ്ശേരി, ഗായകര്‍ -അരവിന്ദ് വേണുഗോപാല്‍, സജി, പാര്‍വതി, ബാക്ക് ഗ്രൗണ്ട് സ്കോര്‍ -റോഷന് മാത്യു റോബി, ആര്‍ട്ട് -ദിലീപ് ചുങ്കപ്പാറ, മേക്കപ്പ് -രതീഷ് രവി,കൊറിയോ ഗ്രാഫര്‍ – സംഗീത്, വസ്ത്രാ ലങ്കാരം -മധു ഏഴം കുളം, അസോസിയേറ്റ് ഡയറക്ടര്‍ -സുധീഷ് കോശി, അസിസ്റ്റന്റ് ഡയറക്ടര്‍സ് -വിനോദ് വെളിയനാട്, സുഭാഷ് ചവറ, അസോസിയേറ്റ് ക്യാമറമെന്‍ -ഋഷി രാജു, പ്രൊഡക്ഷന്‍ കണ്ട്രോളര് -മഹേഷ്, ഫിനാന്‍സ് മാനേജര്‍ -ഹരിപ്രസാദ്, പി.ആര്.ഒ- പി.ആര്.സുമേരന്‍. സ്റ്റില്‍സ് -കുമാര്‍.എം’ പി.,ഡിസൈന്‍ -സന മീഡിയ.
Content Highlights: tony sijimon movie kathu kathoru kalyanam releases on December 15
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]