വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നയന്‍താരയെ പിന്തുണച്ച് കൂടുതല്‍പേര്‍. നയന്‍താര രൂക്ഷവിമര്‍ശനം ഉന്നയിച്ച നടനും നിര്‍മാതാവുമായ ധനുഷിനൊപ്പം അഭിനയിച്ചവരും ഇതിലുണ്ടെന്നതാണ് ശ്രദ്ധേയം. നടി പാര്‍വതി തിരുവോത്താണ് നയന്‍താരയ്ക്ക് പിന്തുണ അറിയിച്ച ആദ്യപേരിലൊരാള്.
ഭരത് ബാല സംവിധാനംചെയ്ത തമിഴ് ചിത്രം മാരിയാനില്‍ ധനുഷും പാര്‍വതിയും ഒന്നിച്ചഭിനയിച്ചിരുന്നു. ഇവര്‍ക്ക് പുറമേ മലയാളി താരമായ അനുപമ പരമേശ്വരനടക്കം പിന്തുണയുമായി എത്തി. 2016-ല്‍ ആര്.എസ്. ദുരൈ സെന്തില്‍കുമാര്‍ സംവിധാനംചെയ്ത കൊടിയില്‍ അനുപമ ധനുഷിനൊപ്പം അഭിനയിച്ചിരുന്നു.
നസ്രിയ നസീം, ഐശ്വര്യ ലക്ഷ്മി, ശ്രുതി ഹാസന്, ഗൗരി ജി. കിഷന് എന്നിവരും നയന്‍താരയുടെ പോസ്റ്റ് ലൈക്ക് ചെയ്തു. ഇവരെല്ലാം ധനുഷ് ചിത്രങ്ങളില്‍ പ്രധാനവേഷങ്ങള്‍ ചെയ്തവരാണ്. ബോളിവുഡ് താരങ്ങളായ എക്ത കപൂര്‍, ദിയ മിര്‍സ, ശില്പ റാവു, ഉര്‍ഫി ജാവേദ് എന്നിവരും നയന്‍താരയുടെ പോസ്റ്റ് ലൈക്ക് ചെയ്തു.
നയന്‍താരയെ നായികയാക്കി വിഘ്നേഷ് ശിവന് സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന സിനിമ നിര്‍മിച്ചത് ധനുഷ് ആയിരുന്നു. ആ സിനിമയുടെ സെറ്റില്‍ വച്ചാണ് നയന്‍താരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. ഈ സിനിമയുടെ ചില ബിഹൈന്‍ഡ് ദ സീന്‍ ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ 10 കോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് ധനുഷ് നയന്‍താരയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ചര്‍ച്ചയാവുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]