![](https://newskerala.net/wp-content/uploads/2024/11/allu-arjun-alchohol-goa-1024x576.jpg)
ബോളിവുഡ് താരങ്ങള്‍ക്കുള്ള ഫാന്‍ ബേസിൽ നിന്ന് വ്യത്യസ്തമാണ് തെന്നിന്ത്യന്‍ താരങ്ങൾക്കുള്ളത്. ഇതില്‍തന്നെ ഇന്‍സ്റ്റഗ്രാമിലടക്കം ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുനുള്ള ആരാധകവൃന്ദം വേറെതന്നെയാണ്. താനുമായി ബന്ധപ്പെട്ട് 2017-മുതല്‍ പ്രചരിക്കുന്ന ഒരു ദൃശ്യത്തില്‍ എന്താണ് സംഭവിച്ചത് എന്നതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അല്ലു അര്ജുന്.
ഗോവയിലെ ഒരു പ്രാദേശിക മദ്യ ഷോപ്പില്‍ നിന്ന് അല്ലു അര്ജുന് മദ്യം വാങ്ങുന്നതാണ് വീഡിയോയിലുള്ളത്. ഇത് അല്ലു അര്ജുന് തന്നെയാണെന്നും അല്ലെന്നുമുള്ള വാദങ്ങളായിരുന്നു നടന്നിരുന്നത്. എന്നാല്‍ താന്‍ തന്നെയാണ് വീഡിയോയില്‍ ഉളളതെന്നും മദ്യം വാങ്ങുതെന്നും താരം വെളിപ്പെടുത്തിയിരിക്കുകയാണ്.
പുറത്തിറങ്ങാനിരിക്കുന്ന പുഷ്പ 2- മായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തിനിടെയാണ് ഏഴ് വര്ഷംമുൻപ് നടന്ന സംഭവത്തിൽ താരം പ്രതികരിച്ചത്. തന്റെ സുഹൃത്തിനായാണ് മദ്യം വാങ്ങിയതെന്നാണ് താരത്തിന്റെ വിശദീകരണം.
മദ്യഷോപ്പിനടുത്തുളള സിസിടിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രചരിച്ചിരുന്നത്. മാതൃകയാകേണ്ട താരത്തെ മദ്യഷോപ്പില്‍ കണ്ടെതായിരുന്നു ചില ആരാധകരെ അസ്വസ്ഥരാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]