
പ്രശസ്ത സംവിധായകനായിരുന്ന ലോഹിതദാസിൻ്റെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായി പ്രവർത്തിച്ച അരവിന്ദൻ നെല്ലുവായ് കഥ, തിരക്കഥ, സംവിധാനം നിർവഹിച്ച പുതിയ ഷോർട്ട് ഫിക്ഷന്റെ ട്രൈലർ റിലീസ് ചെയ്തു . ഇന്ന് നവംബർ 14ന് ശിശുദിനത്തിൽ മലയാള സിനിമയിലെ നിർമാണ നിർവഹണ രംഗത്തും പബ്ലിക് റിലേഷൻസ് ( PRO) രംഗത്തും പ്രവർത്തിക്കുന്ന വിശിഷ്ട വ്യക്തികളുടെ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലൂടെയാണ് ട്രൈലർ റിലീസ് ചെയ്തത്.
പ്രകൃതിരമണീയമായ ഒരു ഗ്രാമത്തിൻ്റെ കഥ പറയുന്ന ചിത്രമാണിത് . പ്രകൃതിയും മനുഷ്യനും മണ്ണും ആവാസവ്യവസ്ഥയും ഈ കഥയിലൂടെ ഓർമ്മപ്പെടുത്തുന്നു. കാർഷിക ഗ്രാമത്തിലെ കുടുംബസ്ഥനായ സഹദേവൻ്റെയും മകൾ ജയയയുടെയും ആത്മബന്ധത്തിൻ്റെ കൂടി കഥ പറയുന്ന ചിത്രമാണിത് .
അരവിന്ദൻ ഫെയ്സ് ഗ്യാലറിയുടെ ബാനറിൽ ഷൈലജ കെ എൻ ആണ് നിർമാണം. മണികണ്ഠൻ വടക്കാഞ്ചേരി ക്യാമറയും സജീഷ് നമ്പൂതിരി (ചേതന) എഡിറ്റിങ്ങും സിജിൻ കൊടകര മേയ്ക്കപ്പും ബ്യുസി ബേബി ജോൺ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. പശ്ചാത്തല സംഗീതം ഒരുക്കുന്നത് അനീഷ് നോബർട്ട് ആന്റോ ആണ്. ആർട്ട് ഡയറക്ടറായി രാജേഷ് വടക്കാഞ്ചേരിയും ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയി ബിവിൻ ബാലകൃഷ്ണൻ, കെ വി എസ് നെല്ലുവായ് തുടങ്ങിയവർ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നു.
പ്രശസ്ത ചലച്ചിത്ര സീരിയൽ താരങ്ങളായ അനിൽ കമലാകൃഷ്ണൻ, ദേവപ്രസാദ്, പ്രതാപൻ, സുനിൽകുമാർ, സത്യജിത്ത്, പ്രണവ് മുംബൈ, രേഷ്മ നായർ , ലങ്കാലക്ഷ്മി, കൊടുമ്പ് മുരളി, വിജോ അമരാവതി, രമാദേവി, ദേവകിയമ്മ, കോമളവല്ലി, എലിസബത്ത്, വൈശാഖ്, പ്രമോദ് പടിയത്ത്, അമൽ അരവിന്ദ് തുടങ്ങി പൈതൃക ഗ്രാമമായ നെല്ലുവായിലെ അമ്പതോളം പേർ ഇതിൽ ശ്രദ്ധേയമായ വേഷം ചെയ്തിരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കേരളത്തിലും, കേരളത്തിന് പുറത്തുമുള്ള ഫെസ്റ്റിവലുകളിലും പ്രദർശിപ്പിക്കാനാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.