രണ്ട് പതിറ്റാണ്ടിലേറെയായി സിനിമാലോകത്തുള്ള അല്ലു അർജുന് വലിയ ആരാധകവൃന്ദമുണ്ട്. ആഗോള ശ്രദ്ധ നേടിയ ‘പുഷ്പ’ റിലീസായതോടെ അല്ലു അർജുൻറെ ജനപ്രീതി ഒട്ടേറെ കുതിച്ചുയർന്നിരുന്നു. ഇപ്പോഴിതാ ഉത്തർപ്രദേശിൽ നിന്നുള്ള ഒരു ആരാധകൻ തൻറെ ഇഷ്ടതാരത്തെ കാണാൻ സൈക്കിളിൽ 1600 കിലോമീറ്റർ യാത്ര ചെയ്ത് ഹൈദരാബാദിലെത്തിയ വാർത്ത സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
ഉത്തർപ്രദേശിലെ അലിഗഢിൽ നിന്ന് 1,600 കിലോമീറ്ററിലധികം സൈക്കിളിൽ സഞ്ചരിച്ച് തന്നെ കാണാനെത്തിയ ആരാധകനെ അല്ലു സ്വാഗതം ചെയ്യുകയും അദ്ദേഹവുമായി ഏറെ നേരം സംസാരിക്കുകയും ചെയ്തു. സോഷ്യൽമീഡിയയിലൂടെ യാത്രയെ കുറിച്ച് കേട്ടറിഞ്ഞാണ് അല്ലു അർജുൻ അദ്ദേഹത്തെ നേരിട്ട് കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്.
ആരാധകൻറെ സൈക്കിളിലേറിയുള്ള യാത്രയെക്കുറിച്ച് അറിഞ്ഞപ്പോൾ അല്ലു അർജുൻ വികാരാധീനനായെന്ന് മാത്രമല്ല, ആരാധകന് സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങാൻ ഒരു വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്യുകയുമുണ്ടായി. കൂടാതെ ആരാധകൻറെ സൈക്കിൾ ബസിൽ വീട്ടിലേക്ക് അയയ്ക്കാൻവേണ്ട സജ്ജീകരണങ്ങളും ഒരുക്കി.
അല്ലുവും ആരാധകനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. തൻറെ പുതിയ ചിത്രമായ പുഷ്പ 2-ൻറെ പ്രമോഷൻറെ ഭാഗമായി ഉത്തർപ്രദേശ് സന്ദർശിക്കുമ്പോൾ വീണ്ടും കാണാമെന്ന ഉറപ്പുനൽകിയാണ് അല്ലു അർജുൻ ആരാധകനെ യാത്രയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]