
പിറന്നാൾ ആശംസ നേർന്ന ആന്റണി പെരുമ്പാവൂരിന് രസകരമായ മറുപടി നൽകി പൃഥ്വിരാജ് സുകുമാരൻ. ‘ജന്മദിനാശംസകൾ പ്രിയപ്പെട്ട രാജു, ഇനിയും നിരവധി നാഴികകല്ലുകളും മഹത്തായ നിമിഷങ്ങളും ഉണ്ടാകട്ടെ’ എന്ന് പിറന്നാൾ ആശംസ നേർന്ന ആന്റണിയോട് ‘നന്ദി, ആ ഹെലികോപ്റ്ററിന്റെ കാര്യം…’ എന്നായിരുന്നു പൃഥ്വിയുടെ മറുപടി.
പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് മോഹൻലാൽ ചിത്രം എമ്പുരാൻ നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരും ലൈകാ പ്രൊഡക്ഷൻസും ചേർന്നാണ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനാൽ ഇതുമായി ബന്ധപ്പെട്ടാണ് ആന്റണിക്കുള്ള പൃഥ്വിയുടെ മറുപടി എന്നാണ് കരുതുന്നത്.
അതേസമയം, പൃഥ്വിയുടെ പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകർ. എമ്പുരാനിലെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടുകൊണ്ടാണ് മോഹൻലാൽ പൃഥ്വിരാജിന് ആശംസ നേർന്നത്. പൃഥ്വിയെ നായകനാക്കി വിപിൻ ദാസ് ഒരുക്കുന്ന പുതിയ ചിത്രത്തിൻ്റെ അനൗൺസ്മെന്റ് വന്നതും ആരാധകർക്ക് ആവേശമായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]