
നടനും സംവിധായകനുമായ പൃഥ്വിരാജിന്റെ പിറന്നാൾ ദിനത്തിൽ രസകരമായ കുറിപ്പുമായി നിർമാതാവും സുഹൃത്തുമായ ലിസ്റ്റിൻ സ്റ്റീഫൻ. പൃഥ്വിരാജുമായി ഒരുമിച്ചുള്ള സിനിമകൾ തന്റെ ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങൾക്ക് കാരണമായെന്ന് ലിസ്റ്റിൻ ഫെയ്സ്ബുക്കിൽ കുറിച്ചു. പൃഥ്വിരാജുമായി പുതിയ ഫോട്ടോ എടുക്കണമെന്നും ഉടനൊരു സിനിമ ചെയ്യണമെന്നുമൊക്കെ ലിസ്റ്റിൻ്റെ കുറിപ്പിലുണ്ട്. നിരവധി ആരാധകരാണ് കുറിപ്പിന് കമെൻ്റുമായി എത്തുന്നത്.
ലിസ്റ്റിൻ സ്റ്റീഫൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
My Dear Brother/Friend/Partner/ Supporter…
Wishing You A Happy Birthday
ഞാൻ കുറെ നേരം ഇരുന്ന് ഫോണിൽ തിരഞ്ഞു നമ്മുടെ ലേറ്റസ്റ്റ് ഫോട്ടോക്ക് വേണ്ടി.. അന്നേരം ഒന്നും കണ്ടില്ല, അപ്പോഴാണ് ഒരു ക്യാപ്ഷൻ ശ്രദ്ധയിൽ പെട്ടത് ” Old Is Gold “. പിന്നെ ഞാൻ ഫോണിൽ ചികയാൻ ആയിട്ട് ഒന്നും നിന്നില്ലാ… അതങ്ങ് പോസ്റ്റ് ചെയ്യുവാണ്. ഉള്ളത് കൊണ്ട് ഓണം പോലെ. ഉടൻ തന്നെ പുതിയ ഒരു ഫോട്ടോ എടുക്കേണ്ടത് ആയിട്ടുണ്ട് , ആളുകൾ കുറച്ച് നാളുകളായി ചോദിക്കുന്നുണ്ട് പൃഥ്വിരാജ് ആയി തെറ്റി പിരിഞ്ഞോ…? നിങ്ങൾ ഒരുമിച്ചുള്ള സിനിമകൾ ഒന്നും ഇല്ലേ എന്നൊക്കെ..?? അപ്പൊൾ ഞാൻ പറയുമായിരുന്നു പൃഥ്വി ആക്ടിംഗ് , ഡയറക്ഷൻ ഒക്കെ കാരണം ഭയങ്കര ബിസി ആണ്….. സത്യത്തിൽ ഞാൻ ആണേൽ അതിനേക്കാൾ ബിസി ആണ്. പക്ഷെ രാജു ഫ്രീ ആയാൽ, എൻ്റെ ബിസി എല്ലാം ഞാൻ അങ്ങ് മാറ്റി വെച്ച് ലാലേട്ടൻ പടത്തിൽ പറയും പോലെ ഇന്ദുചൂഢൻ തൂണ് പിളർത്തി അങ്ങ് വരും… എന്താ വരട്ടെ പുതിയ പ്രോജക്ട് ആയിട്ട്… 2025ലേക്ക് ഒന്ന് പ്ലാൻ ചെയ്താലോ സാർ….??? കുറച്ച് കൂടെ സ്പീഡിൽ പടങ്ങൾ ഒക്കെ ചെയ്യ്… വരുമാനം കിട്ടുന്നതല്ലേ… ബോംബെയിൽ പുതിയ വലിയ വീട് ഒക്കെ വാങ്ങിയതല്ലേ..?? ബാങ്ക് ലോൺസ്, മറ്റു ചിലവുകൾ ഒക്കെ കാണില്ലേ…?? വലിയ പ്ലാനിംഗ് ഒക്കെ ഉള്ള വ്യക്തി ആണെന്ന് അറിയാം.. എന്നാലും അതൊക്കെ വേഗത്തിൽ അടച്ചു തീർക്കണ്ടെ..? ആലോചിച്ച് പതുക്കെ പറഞ്ഞാൽ മതിയെ.. നമ്മൾ ഒരുമിച്ചുള്ള സിനിമകളുടെ വിജയങ്ങൾ, എൻ്റെ ജീവിതത്തിൽ ഒരുപാട് മറ്റു നല്ല കാര്യങ്ങൾക്ക് കാരണമായി. 🙏🏻 Thankyou Dear Prithvi & Thank God..
Once Again Many More Happy Returns Of The Big Day My Dear Raju
ഇത്ര ഒക്കെ ആയ സ്ഥിതിക്ക് ആഘോഷങ്ങൾക്ക് ഇടയിൽ, വൈകിട്ട് കുപ്പികൾ പൊട്ടിക്കുമ്പോൾ… സസ്പെൻസിൻ്റെ ഒരു കുപ്പി കൂടെ അങ്ങ് പൊട്ടിച്ചാലോ…. ?? ഒരെണ്ണം അങ്ങ് പൊട്ടിക്കന്നെ…
Nb : നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ ഒരു കേക്കുമായി വരാൻ ഇരുന്നതാ ബോംബെ വീടിൻ്റെ അഡ്രസ്സ് അറിയാത്തത് കൊണ്ട് ആ പൈസ കമ്പനിക്ക് ലാഭമായി
Enjoy The Day With Your Family
പൃഥ്വിരാജിൻ്റെ പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകർ. താരത്തിൻ്റെ പിറന്നാളിന് പൃഥ്വിയെ നായകനാക്കി വിപിൻ ദാസ് ഒരുക്കുന്ന പുതിയ ചിത്രത്തിൻ്റെ അനൗൺസ്മെൻ്റും വന്നിട്ടുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനിലെ ക്യാരക്ടർ പോസ്റ്റർ പുറത്തുവന്നതും ആരാധകർക്ക് ആവേശമായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]