
പ്രഖ്യാപനം വന്നിട്ടും, ആരാധകർ അക്ഷമരായി കാത്തിരിക്കുമ്പോഴും പുതിയ വിവരങ്ങളൊന്നുമില്ലാതിരിക്കുന്ന ചിത്രമാണ് അമൽ നീരദ്-മമ്മൂട്ടി ടീമിന്റെ ബിലാൽ. ഭീഷ്മ പർവത്തിനുശേഷം ബിലാൽ ആയിരിക്കും അമൽ നീരദ് ഒരുക്കുക എന്ന ചർച്ചകൾ ഉയരുമ്പോഴാണ് കുഞ്ചാക്കോ ബോബനേയും ഫഹദ് ഫാസിലിനേയും നായകന്മാരാക്കി ബോഗെയ്ൻവില്ല എന്ന ചിത്രം അമൽ പ്രഖ്യാപിച്ചത്. ഈ ചിത്രത്തിന്റെ റിലീസിനുമുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ ബിലാലിനെക്കുറിച്ചുള്ള കുഞ്ചാക്കോ ബോബന്റെ വാക്കുകൾ ശ്രദ്ധനേടുകയാണ്.
ബോഗെയ്ൻവില്ലയുടെ ചിത്രീകരണത്തിനിടെ ബിലാലിനെക്കുറിച്ച് അമൽ നീരദ് എന്തെങ്കിലും പറഞ്ഞോ എന്നായിരുന്നു കുഞ്ചാക്കോ ബോബൻ നേരിട്ട ഒരു ചോദ്യം. ബോഗയ്ന്‍വില്ലയുടെ എന്‍ഡ് ക്രെഡിറ്റില്‍ അത് നമുക്ക് കാണാന്‍ സാധിക്കും, അതിനായി കാത്തിരിക്കാം എന്നാണ് ഇതിനോട് അദ്ദേഹം പ്രതികരിച്ചത്. ഇതുകേട്ട് വേദിയിലുണ്ടായിരുന്ന ജ്യോതിര്‍മയിയും വീണ നന്ദകുമാറും ശ്രിന്ദയും ചിരിച്ചതോടെ കുഞ്ചാക്കോ ബോബനും ചിരിയില്‍ പങ്കുചേർന്നു.
ബിലാലില്‍ അഭിനയിക്കുന്നുണ്ടോയെന്നും നടനോട് പ്രസ്മീറ്റില്‍ ചോദ്യമുയര്‍ന്നു. എല്ലാവരെയും പോലെ താനും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാല്‍ എന്നും ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും തനിക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിലാലില്‍ താനുണ്ടെങ്കില്‍ വളരെ ഹാപ്പിയായിരിക്കും. അത്തരം ചിന്തകളും പ്രതീക്ഷകളും ഉണ്ടാകട്ടെ എന്നും ആഗ്രഹിക്കുകയാണെന്നും കുഞ്ചാക്കോ ബോബന് കൂട്ടിച്ചേര്‍ത്തു.
ഈ മാസം 17-നാണ് ബോഗെയ്ൻവില്ല തിയേറ്ററുകളിലെത്തുന്നത്. ഷറഫുദ്ദീനാണ് മറ്റൊരു വേഷത്തിൽ. ക്രൈം ത്രില്ലർ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസും അമൽ നീരദും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]