ചെന്നൈ: നടൻ വിജയ്യുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുമായി ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം.
വിജയിയുടെ രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബുസി ആനന്ദ് മുന്നറിയിപ്പ് നൽകിയത്.
ബി.ജെ.പി., പി.എം.കെ. തുടങ്ങിയ പാർട്ടികളുമായി വിജയ് സഖ്യമുണ്ടാക്കി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്ന തരത്തിലുള്ള പോസ്റ്ററുകൾ മധുരയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വിജയ് മക്കൾ ഇയക്കം ചുമതലക്കാർ എന്ന അവകാശപ്പെട്ട ചിലരുടെ പേരിലായിരുന്നു പോസ്റ്ററുകൾ.
എന്നാൽ, ഇവർ ആരും സംഘടനയിലെ അംഗങ്ങൾ പോലുമല്ലെന്ന് ആനന്ദ് വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും അറിയിക്കുകയായിരുന്നു.
Content Highlights: fake news about actor vijay, vijay makkal iyakkam warning against fake news spreading
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]