
ടൈഗർ ഷ്രോഫ് നായകനാകുന്ന ‘ഗൺപത്’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. കൃതി സനോൺ ആണ് നായിക. അമിതാഭ് ബച്ചൻ ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒക്ടോബർ 20-ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. വികാസ് ബാൽ ആണ് സംവിധാനം.
ഗംഭീര ദൃശ്യവിരുന്നാകും ചിത്രമെന്ന സൂചനകളാണ് ട്രെയിലർ നൽകുന്നത്. ഹോളിവുഡ് നിലവാരം പുലർത്തിയ ട്രെയിലർ പ്രമേയത്തിലും ഞെട്ടിക്കുന്നുണ്ട്. ‘ഗൺപത്’ ടീസറിനും ഹം ആയേ ഹേ ഗാനത്തിനും ലഭിച്ച അവിശ്വസനീയമായ പ്രതികരണങ്ങൾ രോമാഞ്ചം ഉണ്ടാക്കുന്നുവെന്ന് നിർമ്മാതാവ് ജാക്കി ഭഗ്നാനി പറഞ്ഞു.
ഗുഡ് കോയുമായി സഹകരിച്ച് പൂജ എന്റർടെയിൻമെന്റ് അവതരിപ്പിക്കുന്ന ‘ഗൺപത്: എ ഹീറോ ഈസ് ബോൺ’ വാഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ദീപ്ശിഖ ദേശ്മുഖ്, വികാസ് ബഹൽ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. പി.ആർ.ഒ-പ്രതീഷ് ശേഖർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]