എറണാകുളം സെന്റ് തെരേസാസിലെ കുട്ടികൾക്കൊപ്പം ചുവട് വെച്ചും സെൽഫിയെടുത്തും നടൻ കുഞ്ചാക്കോ ബോബൻ. പുതിയ ചിത്രമായ ചാവേറിന്റെ പ്രമോഷന്റെ ഭാഗമായി കോളേജിലെത്തിയതാണ് താരം. ഇവർക്കൊപ്പം ഡാൻസ് കളിക്കുന്ന കുഞ്ചാക്കോ ബോബന്റെ ദൃശ്യങ്ങൾ വെെറലാവുകയാണ്.
എവർഗ്രീൻ റൊമാന്റിക് ഹീറോയായി മലയാളികളുടെ മനസിൽ ഇടം നേടിയ കുഞ്ചാക്കോ ബോബൻ ഇപ്പോൾ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഒന്നിനൊന്ന് വേറിട്ട കഥാപാത്രങ്ങളും ഗെറ്റപ്പും കൊണ്ട് അദ്ദേഹം പ്രേക്ഷകരെ ഞെട്ടിപ്പിക്കുകയാണ്. കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചൻ ഒരുക്കിയ ചാവേറിലെ സഖാവ് അശോകൻ എന്ന കഥാപാത്രം അതിനൊരു ഉദാഹരണം മാത്രം. ഭീതി തോന്നുന്ന ഗെറ്റപ്പിൽ പ്രേക്ഷകരിലേക്ക് എത്തിയ ചാക്കോച്ചന്റെ സഖാവ് അശോകനെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
കുഞ്ചാക്കോ ബോബൻ്റെ ഇതുവരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പും അർജുൻ അശോകൻ, ആൻ്റണി വർഗീസ് എന്നിവരുടെ പ്രകടനങ്ങൾ കൊണ്ടും ചാവേർ കൈയ്യടികൾ നേടുകയാണ്. ഒരു രാഷ്ട്രീയ കൊലപാതകവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന അതിജീവനത്തിൻ്റെ രംഗങ്ങളുമാണ് ചിത്രം. ടിനു പാപ്പച്ചൻ ചിത്രങ്ങളിലെ ആവേശം കൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങൾ പ്രതീക്ഷിക്കുന്നവർക്ക് ചാവേറിൽ ചെറിയൊരു നിരാശ നേരിടേണ്ടി വരുമെങ്കിലും സംവിധായകൻ്റെ തനതായ മേക്കിങ്ങ് ശൈലി തെല്ലൊന്നുമല്ല പ്രേക്ഷകർക്ക് ഒരു പുത്തൻ ചലച്ചിത്രാനുഭവം നൽകുന്നതിൽ പങ്ക് വഹിക്കുന്നത്.
തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകനെ ആകാംക്ഷയുടെയും ഉദ്വേഗത്തിൻ്റെയും ഒരു നൂലിൽ കൂടിയാണ് ചിത്രം കൊണ്ടുപോകുന്നത്. അതിൽ വ്യക്തി ബന്ധങ്ങളുടെയും കുടുംബ ബന്ധങ്ങളുടെയും ചിത്രങ്ങളും വരച്ചു ചേർത്തിരിക്കുന്നു. നടനും സംവിധായകനുമായ ജോയ് മാത്യു ഒരുക്കിയ തിരക്കഥയാണ് ചാവേറായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.
കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി, അരുൺ നാരായൺ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ മനോജ് കെ.യു, സംഗീത, സജിൻ ഗോപു, അനുരൂപ് എന്നിങ്ങനെ നിരവധി താരങ്ങൾ മികവാർന്ന പ്രകടനവും കാഴ്ച വെച്ചിട്ടുണ്ട്. കണ്ണൂരിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണവും എഡിറ്റിങ്ങും പശ്ചാത്തല സംഗീതവും ഗാനങ്ങളും ചാവേറിനെ ഏറെ മനോഹരമാക്കുന്നുണ്ട്.
Content Highlights: kunjacko boban arjun ashokan antony varghese in chaver promotion kunjacko boban at st theresas
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]