തെലുങ്ക് നടൻ വിഷ്ണു മഞ്ചുവിന്റെ പാൻഇന്ത്യൻ ചിത്രം ‘കണ്ണപ്പ’യിൽ തെലുങ്ക് താരം ശിവ് രാജ്കുമാറും എത്തുന്നുവെന്ന് റിപ്പോർട്ടുകൾ. വിഷ്ണു മഞ്ചു നായകനാകുന്ന ചിത്രം മഹാഭാരത് സീരീസ് സംവിധാനം ചെയ്ത മുകേഷ് കുമാര് സിങ്ങാണ് ഒരുക്കുന്നത്. സൂപ്പർ താരങ്ങളായ മോഹൻലാലും പ്രഭാസും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുവെന്നും വിവരങ്ങളുണ്ട്.
ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുൻപ് തന്നെ വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ് ചിത്രം. സിനിമ മേഖലയെയും ആരാധകരെയും ഒരുപോലെ ആവേശത്തിലാഴ്ത്തുകയാണ് ചിത്രത്തെക്കുറിച്ചുള്ള ഓരോ അപ്ഡേറ്റുകളും. ചിത്രത്തിൽ പ്രഭാസ് ഭാഗമാകുന്നു എന്നറിഞ്ഞതോടെ ആരാധകരുടെ പ്രതീക്ഷ ഏറിയിരുന്നു. ഇതിന് പുറമെയാണ് മോഹൻലാലും ശിവ് രാജ്കുമാറും ചിത്രത്തിന്റെ ഭാഗമാകുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.
കാസ്റ്റ് പോലെ തന്നെ വളരെ പ്രഗത്ഭരായ അണിയറപ്രവർത്തകരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. മണി ശർമ്മ, സ്റ്റീഫൻ ദേവസി എന്നിവരാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഒരു ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976-ല് പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നതെന്നാണ് വിവരങ്ങൾ. ശിവനായി പ്രഭാസും പാർവതിയായി നയൻതാരയും എത്തുന്നുവെന്നാണ് അഭ്യൂഹങ്ങൾ.
രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ജയിലർ തിയേറ്ററുകളിലെത്തിയതിന് ശേഷം തെന്നിന്ത്യയിൽ ശിവ് രാജ്കുമാറിന് ആരാധകർ ഏറിയിരുന്നു. ശിവ രാജ്കുമാറിന്റെ നരസിംഹ എന്ന കഥാപാത്രം കേരളത്തിലും തരംഗമായിരുന്നു. നിരവധി പേരാണ് ഈ കഥാപാത്രത്തിനെ നായകനാക്കി സ്പിൻ ഓഫ് ചിത്രം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ജയിലറിൽ മോഹൻലാൽ അവതരിപ്പിച്ച മാത്യുവും കെെയടികൾ നേടിയിരുന്നു. മോഹൻലാലും ശിവ് രാജ്കുമാറും വീണ്ടും ഒന്നിക്കുന്നതിന്റെ ത്രില്ലിലാണ് ആരാധകർ.
Content Highlights: mohanlal prabhas and shiv rajkumar in kannappa movie
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]