തെന്നിന്ത്യൻ താരം നയൻതാരയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടിയും അവതാരകയുമായ പേളി മാണി. ദുബായിൽ നടന്ന സൈമ അവാർഡ് വേദിയിൽ വച്ചാണ് പേളി മാണി തന്റെ ഇഷ്ട നായികയെ കണ്ടത്. സൈമ അവാർഡ്സിന്റെ അവതാരകയായിരുന്നു പേളി. നയൻതാരയ്ക്കൊപ്പം ചിലവഴിച്ച നിമിഷത്തേക്കുറിച്ചുള്ള പേളിയുടെ വാക്കുകൾ ശ്രദ്ധനേടുകയാണ്.
“ഇത് സത്യമാണോ എന്നറിയാൻ നുള്ളി നോക്കിയ നിമിഷം, ഒരേയൊരു നയൻതാരയ്ക്കൊപ്പം. ആദ്യമായാണ് അവരെ നേരിൽ കാണുന്നത്. ഞാൻ സ്വർഗത്തിലെത്തിയ പ്രതീതിയായിരുന്നു, സന്തോഷ കണ്ണീർ.” എന്നാണ് നയൻതാരയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് പേളി കുറിച്ചത്.
സെപ്റ്റംബർ 15-നാണ് ദുബായിൽ സൈമ അവാർഡ്സ് നടന്നത്. ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനൊപ്പമാണ് പുരസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ നയൻതാര എത്തിയത്. അന്നപൂരണി എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള പുരസ്കാരവും അവർ സ്വീകരിച്ചു.
ടെസ്റ്റ്, 1960 മുതൽ മണ്ണങ്ങാട്ടി, തനി ഒരുവൻ 2 എന്നിവയാണ് നയൻതാരയുടെ അണിയറയിലൊരുങ്ങുന്ന തമിഴ് ചിത്രങ്ങൾ. നിവിൻ പോളിക്കൊപ്പം അഭിനയിക്കുന്ന ഡിയർ സ്റ്റുഡന്റ്സ് എന്ന മലയാളചിത്രവും നയൻതാരയുടേതായി അണിയറയിൽ തയ്യാറെടുക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]