‘അജയന്റെ രണ്ടാം മോഷണം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രമാണ് ‘ഐഡന്റിറ്റി’. തെന്നിന്ത്യൻ സൂപ്പർ നായിക തൃഷ ആദ്യമായി ടൊവിനോയുടെ നായികയാകുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നു.
7th ഡേ എന്ന ചിത്രത്തിന് തിരക്കഥയും, ഫോറൻസിക് എന്ന സൂപ്പർ ഹിറ്റ് ചിത്രം തിരക്കഥയും സംവിധാനവും നിർവഹിച്ച അഖിൽ പോൾ – അനസ് ഖാൻ എന്നിവർ രചിച്ച്, സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഐഡന്റിറ്റി.
മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ക്ലാസിക് സിനിമയായ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ ഉൾപ്പടെ ശ്രീകൃഷ്ണപ്പരുന്ത്, ഭ്രമരം തുടങ്ങിയ പതിനാലോളം സിനിമകൾ നിർമ്മിച്ച രാഗം മൂവീസിന്റെ ബാനറിൽ രാജു മല്ല്യത്താണ് ‘ഐഡന്റിറ്റി’യും നിർമ്മിച്ചിരിക്കുന്നത്.
അഖിൽ ജോർജ് ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് ചമൻ ചാക്കോ ആണ്. ജേക്സ് ബിജോയ് ആണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്. കേരളം കൂടാതെ രാജസ്ഥാൻ, ഗോവ, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ‘ഐഡന്റിറ്റി’യുടെ ചിത്രീകരണം നടന്നത്.
ഡോക്ടർ, തുപ്പറിവാളൻ, ഹനുമാൻ എന്നീ സൂപ്പർ ഹിറ്റ് തെന്നിന്ത്യൻ സിനിമകളിലെ സുപ്രധാന വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരം വിനയ് റായ്, ബോളിവുഡ് നടി മന്ദിര ബേദി, അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ, അർച്ചന കവി, മേജർ രവി, ആദിത്യ മേനോൻ എന്നിവരാണ് മറ്റുള്ള താരങ്ങൾ.
ആക്ഷന് രംഗങ്ങള്ക്ക് ഏറെ പ്രാധാന്യം നല്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണ് ‘ഐഡന്റിറ്റി’. മുപ്പതു ദിവസങ്ങൾക്കു മുകളിൽ ആക്ഷൻ രംഗങ്ങൾ ഷൂട്ട് മാത്രം ഷൂട്ട് ചെയ്ത ചിത്രം ഒരു പാൻ ഇന്ത്യൻ ചിത്രമായി പ്രേക്ഷകർക്ക് മുന്നിലെത്തും.അഖിൽ പോൾ – അനസ് ഖാൻ എന്നിവർ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്താണ് ചിത്രം നിർമ്മിക്കുന്നത്.
2018 എന്ന സിനിമക്ക് ക്യാമറ ചലിപ്പിച്ച അഖിൽ പോളാണ് ഐഡന്റിറ്റിയുടെ ചായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റർ – ചമൻ ചാക്കോ, ജേക്സ് ബിജോയ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു. യാനിക് ബെൻ, ഫീനിക്സ് പ്രഭു എന്നിവരാണ് ആക്ഷൻ കൊറിയോഗ്രാഫി നിർവഹിക്കുന്നത്. സൗണ്ട് മിക്സിങ്- എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, മേക്ക് അപ്പ് – റോണക്സ് സേവ്യർ, കോസ്റ്റും – ഗായത്രി കിഷോർ. പി ആർ ഒ-അരുൺ പൂക്കാടൻ, ഡിജിറ്റൽ&മാർക്കറ്റിംഗ് -അക്ഷയ് പ്രകാശ്, അഖിൽ വിഷ്ണു വി.എസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]