യുവതാരം ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്ത ‘കൊണ്ടൽ’ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുന്നു. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച ഈ ചിത്രം, ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ആക്ഷൻ ചിത്രമാണെന്ന അഭിപ്രായമാണ് ഓരോ പ്രേക്ഷകരും പങ്കുവെക്കുന്നത്. ഓണ ദിനങ്ങളിൽ ഓരോ ദിവസം പിന്നിടുമ്പോഴും ചിത്രത്തിന് തിരക്കേറുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.
80 ശതമാനവും കടലിൽ ചിത്രീകരിച്ച ‘കൊണ്ടൽ’ ഒരു വേറിട്ട സിനിമാനുഭവമാണ് നൽകുന്നത്. കടലിനുളിൽ ഒരു ബോട്ടിൽ ചിത്രീകരിച്ച ആക്ഷൻ രംഗങ്ങളാണ് ഈ ചിത്രത്തിൻ്റെ ഹൈലൈറ്റ്. ബോട്ടിൽ വെച്ചുള്ള സംഘട്ടനവും, വെള്ളത്തിനിടയിൽ വെച്ചുള്ള സംഘട്ടനവും, കൊമ്പൻ സ്രാവിന്റെ ആക്രമണ രംഗങ്ങളും വമ്പൻ നിലവാരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഉയർന്ന വി എഫ് എക്സ് നിലവാരവും ആക്ഷൻ കൊറിയോഗ്രഫിയും ചിത്രത്തെ ഒരു മാസ് എൻ്റർടൈൻമെൻ്റ് ആക്കുന്നുണ്ട്.
ആന്റണി വർഗീസിനൊപ്പം രാജ് ബി ഷെട്ടി, ഷബീർ കല്ലറക്കൽ, രാഹുൽ രാജഗോപാൽ, നന്ദു എന്നിവരും ഗംഭീര പ്രകടനം കൊണ്ട് ശ്രദ്ധ നേടുന്നു. സാം സി എസ് ഒരുക്കിയ പശ്ചാത്തല സംഗീതവും ദീപക് ഡി മേനോൻ ഒരുക്കിയ കടൽ ദൃശ്യങ്ങളും ഈ ആക്ഷൻ ത്രില്ലറിനെ പ്രേക്ഷക പ്രിയമാക്കുന്നുണ്ട്. സംവിധായകൻ അജിത്തും റോയലിൻ റോബർട്ട്, സതീഷ് തോന്നയ്ക്കൽ എന്നിവരും ചേർന്നാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]