നിവിൻ പോളിയ്ക്കെതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന കാര്യം അന്വേഷിച്ച് തെളിയിക്കേണ്ടതാണെന്ന് നിർമാതാവ് സജി നന്ത്യാട്ട്. ഇതിനുപിന്നിൽ ആരാണെന്ന് ഇപ്പോൾ പറയാൻപറ്റില്ല. നിവിൻ പോളിയുടെ ഭാഗത്ത് സത്യമുണ്ടെന്നാണ് വിശ്വസിക്കുന്നത്. കാരണം, ആരോപണം വന്നപ്പോൾത്തന്നെ വാർത്താ സമ്മേളനംവിളിച്ച് അദ്ദേഹം സധൈര്യം മുന്നോട്ടുവന്നുവെന്നും സജി നന്ത്യാട്ട് പറഞ്ഞു.
നിവിൻ പോളിയുടെ ഭാഗത്ത് ശരിയുണ്ടെന്ന് തോന്നുന്നുവെന്ന് സജി നന്ത്യാട്ട് അഭിപ്രായപ്പെട്ടു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിവിനെതിരെ പരാതിയുമായെത്തിയവർ പറഞ്ഞതെല്ലാം നമ്മൾ കണ്ടതും കേട്ടതുമാണ്. ഉറക്കപ്പിച്ചിൽ പറഞ്ഞു എന്നൊക്കെയാണ് അവർ ആരോപിച്ചത്. അതിൽനിന്നൊക്കെ പൊതുസമൂഹത്തിന് ഈ വിഷയത്തിൽ ഏകദേശ ധാരണ വന്നിട്ടുണ്ട്. നിവിൻ പോളിക്കും മൗലികാവകാശമുണ്ടല്ലോ. അദ്ദേഹവും ഒരു മനുഷ്യനാണല്ലോ എന്ന് സജി പറഞ്ഞു.
“തന്നെ ഇടിച്ചുതാഴ്ത്താനുള്ള ഗൂഢാലോചന നടന്നുവെന്ന് അദ്ദേഹത്തിന് തോന്നുന്നത് സ്വാഭാവികമാണ്. താൻ നിരപരാധിയാണെന്ന് നിവിൻ പോളിക്കറിയാം. തനിക്കെതിരായ ആരോപണങ്ങൾക്കെതിരെ നിയമത്തിന്റെ വഴി തേടുമ്പോൾ അദ്ദേഹത്തെ കുറ്റം പറയാനാവില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ മലയാള സിനിമയിൽ പവർ ഗ്രൂപ്പുണ്ടെന്ന് വിശ്വസിക്കുന്നില്ല.” സജി നന്ത്യാട്ടിന്റെ വാക്കുകൾ.
തനിക്കെതിരായ പീഡനപരാതിയിൽ വിശമായ അന്വേഷണം വേണമെന്ന് നിവിൻ പോളി ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ പീഡനപരാതി എങ്ങനെയുണ്ടായി എന്നതിനെ സംബന്ധിച്ചാണ് അന്വേഷണം വേണ്ടത്. അതിൽ ഗുരുതരമായ ഗൂഢാലോചന നടന്നതായി സംശയിക്കുന്നു. സിനിമാ മേഖലയിലുള്ളവർതന്നെയാണ് ഇതിനുപിന്നിലെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹത്തിന്റെ പരാതിയിൽ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]