
പീഡനക്കേസിൽ മുകേഷിനെ സർക്കാർ സംരക്ഷിക്കുന്നുവെന്ന് പരാതിക്കാരി. എം.എൽ.എയും നടനുമായ മുകേഷിനെ ചോദ്യം ചെയ്യാത്തതിൽ പ്രതിഷേധമുണ്ടെന്നും പരാതിക്കാരിയായ നടി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
‘മുകേഷിനെ ഇന്നുവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടില്ല. ആരാണ് പുള്ളിക്കാരനെ ഇപ്പോഴും സംരക്ഷിക്കുന്നത്. മ്യൂച്വൽ ആക്കുവാനാണ് ആളുകൾ ശ്രമിക്കുന്നത്. ഞാൻ തനിയെ അപ്പീൽ പോകാൻ തീരുമാനിച്ചിട്ടുണ്ട്. ഒരു ഓപ്പൺ മൊഴി എനിക്ക് കോടതിയോട് പറയേണ്ടതായിട്ടുണ്ട്. കോടതിയെയാണ് വിശ്വാസം. കോടതി ഇടപെട്ടുകഴിഞ്ഞാൽ ഒരു സ്വാധീനം ചെലുത്തലും നടക്കില്ലെന്നാണ് എൻ്റെ വിശ്വാസം’, പരാതിക്കാരി പറഞ്ഞു.
മരടിൽവെച്ച് മുകേഷ് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ ആരോപണം. പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ മുകേഷിന്റെ വില്ലയിലും നേരത്തെ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]