
കൊച്ചി: നിവിന്‍ പോളിയ്ക്കെതിരേ ആരോപണം ഉന്നയിച്ച്, മറ്റ് പരാതികളെല്ലാം വ്യാജം എന്ന് വരുത്തി തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി സംശയിക്കുന്നുവെന്ന് സംവിധായകന് ബൈജു കൊട്ടാരക്കര. നിവിനെതിരേയുള്ള ലൈംഗിക പീഡനാരോപണത്തില്‍ പരാതിക്കാരിയുടെ മൊഴികളില്‍ വലിയ വൈരുധ്യമുണ്ട്. തനിക്കെതിരായ ലൈംഗികാരോപണത്തിനു പിന്നില്‍ ഗൂഢാലോചന സംശയിച്ച് നടന് പരാതി നല്‍കിയിട്ടുണ്ട്.സിനിമയില്‍നിന്നുള്ളവര്‍ തന്നെയാണ് ഇതിനുപിന്നിലെന്ന് സംശയമുണ്ടെന്ന് നിവിന്‍ ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നല്കിയ പരാതിയിൽ പറഞ്ഞു. ഈ സാഹചര്യത്തിലായിരുന്നു ബൈജു കൊട്ടാരക്കരയുടെ പ്രതികരണം.
”പരാതികളളെല്ലാം വ്യാജമാണെന്ന് വരുത്തി തീര്‍ക്കാനും ആരോപണം ഉന്നയിക്കുന്നവരുടെ വിശ്വാസ്യത തകര്‍ക്കാനുമാണ് ഈ ശ്രമമെന്നാണ് എന്റെ നിഗമനം. കാരണം പരാതിക്കാരിയ്ക്കെതിരേ കഞ്ചാവ് കേസുകള്‍ അടക്കമുണ്ട്. ഈ പരാതിക്കാരിയുടേത് മാത്രമല്ല, മറ്റു ചിലരുടെയും ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ട്. നിവിന്‍ ഇപ്പോള്‍ വലിയ പ്രൊജക്ടുകളുടെ ഭാഗമാണ്. ആ പ്രൊജക്ടുകള്‍ മുടക്കാനുള്ള ചില വ്യക്തികളുടെ ശ്രമമാണോ ഈ പരാതി? അതും അറിയില്ല. സിനിമാ മേഖലകളില്‍ ഇത്തരം ശ്രമങ്ങള്‍ പതിവാണല്ലോ. അതെക്കുറിച്ചും അന്വേഷണം വേണം”- ബൈജു കൊട്ടാരക്കര പറഞ്ഞു.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനുപിന്നാലെ നടിമാരുള്‍പ്പെടെ നിരവധി പേര് നടന്മാര്ക്കും സംവിധായകര്‍ക്കുമെതിരെ ലൈംഗികാരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തിലാണ് നിവിന്‍ പോളിയുടെ പേരും ഉയര്‍ന്നത്. അവസരം വാഗ്ദാനംചെയ്ത് ദുബായില്‍ ഹോട്ടല്‍മുറിയില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു ഏവരേയും ഞെട്ടിച്ച ആരോപണം. എന്നാല്‍ ആരോപണം ഉയര്‍ന്ന അന്നുതന്നെ ഇക്കാര്യം നിഷേധിച്ച നിവിന്‍ പരാതിക്കാരിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നറിയിച്ചിരുന്നു. പിന്നാലെ പരാതിക്കാരിയുടെ വാദങ്ങള്‍ തെറ്റാണെന്ന് പറഞ്ഞ് തെളിവുമായി വിനീത് ശ്രീനിവാസന്, നടി പാര്‍വതി കൃഷ്ണ, ഭഗത് മാനുവല്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ നിവിന്‍ നേരിട്ട് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എച്ച്.വെങ്കടേഷാണ് പ്രത്യേക അന്വേഷണ സംഘത്തലവന്. അദ്ദേഹത്തിന്റെ ഓഫീസിലെത്തിയാണ് നിവിന്‍ പരാതി കൈമാറിയത്. തനിക്കെതിരായ പീഡന പരാതി ചതിയാണെന്നാണ് അദ്ദേഹം പരാതിയില്‍ പറയുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട് താന്‍ നിരപരാധിയാണെന്നും പരാതിയിലുണ്ട്.
തനിക്കെതിരായ പീഡനപരാതിയില്‍ വിശദമായ അന്വേഷണം വേണമെന്ന് നിവിന്‍ പോളി ആവശ്യപ്പെട്ടു. ഈ പീഡനപരാതി എങ്ങനെയുണ്ടായി എന്നതിനെ സംബന്ധിച്ചാണ് അന്വേഷണം വേണ്ടത്. അതില്‍ ?ഗുരുതരമായ ഗൂഢാലോചന നടന്നതായി സംശയിക്കുന്നു. സിനിമാ മേഖലയിലുള്ളവര്‍തന്നെയാണ് ഇതിനുപിന്നിലെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹത്തിന്റെ പരാതിയില്‍ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]