
ഹിന്ദിയിലാണ് വിനായകന്റെ വെല്ലുവിളി. സുരാജ് അവതരിപ്പിക്കുന്ന ശങ്കുണ്ണിയെയാണ് വീട്ടിൽ കയറി വിനായകന്റെ മാധവൻ വെല്ലുവിളിക്കുന്നത്- “സാലേ ശങ്കുണ്ണി ബാഹർ ആജാ” രസകരമായ സംഭാഷണങ്ങൾ നിറഞ്ഞ തെക്ക് വടക്ക് ട്രെയ്ലറിൽ ഇത്തരത്തിൽ നിരവധി രസകരമായ നിമിഷങ്ങളാണുള്ളത്. “സഖാവ് മാധവനും സഖാവ് ശങ്കുണ്ണിയും കടുപ്പമായിരുന്നേ”- വിനായകന്റേയും ശങ്കുണ്ണിയുടേയും കഥാപാത്രങ്ങൾക്കു ട്രെയ്ലർ നൽകുന്ന ആമുഖമാണിത്.
ചിരിയും തമാശയും തന്നെയാണ് സിനിമയിൽ എന്നുറപ്പാക്കുന്ന ട്രെയ്ലറിൽ വിനായകനും സുരാജിനും ഒപ്പം അണിനിരക്കുന്ന വൈറൽ താരനിരയുമുണ്ട്. ഷമീർ ഖാൻ, മെൽവിൻ ജി ബാബു, വരുൺ ധാര, സ്നേഹ വിജീഷ്, ശീതൾ ജോസഫ്, വിനീത് വിശ്വം, മെറിൻ ജോസ്, അനിഷ്മ അനിൽകുമാർ എന്നീ യുവതാര നിരയാണ് ഒന്നിക്കുന്നത്. വാഴയ്ക്കു ശേഷം സോഷ്യൽ മീഡിയയിൽ നിന്നും ഇത്രയധികം താരങ്ങൾ ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.
സിനിമയിൽ വിനായകന്റെ ഭാര്യ വേഷത്തിൽ നന്ദിനി ഗോപാലകൃഷ്ണൻ സുരാജിന്റെ ഭാര്യയായി മഞ്ജുശ്രീയുമാണ് അഭിനയിക്കുന്നത്. ജെല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകൾക്കു ശേഷം എസ്. ഹരീഷ് രചിച്ച സിനിമ തിയറ്ററിൽ ചിരി ഉറപ്പാക്കുമെന്ന് ട്രെയിലർ സൂചന നൽകുന്നു. വിനായകനും സുരാജും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കിടയിലെ പോരാണ് ട്രെയ്ലറിന്റെയും മുഖ്യവിഷയം.
അൻജന- വാർസ് ബാനറിൽ അൻജന ഫിലിപ്പ് നിർമ്മിക്കുന്ന സിനിമ പ്രേം ശങ്കറാണ് സംവിധാനം ചെയ്യുന്നത്. മ്യൂസിക്കിന് പ്രാധാന്യമുള്ള സിനിമയുടെ സംഗീത സംവിധാനം സാം. സി.എസാണ് നിർവ്വഹിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]