
കേന്ദ്രസർക്കാർ ഉദ്യോഗത്തിൽ നിന്നും വിരമിച്ച ശേഷം കേരളത്തിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന എഴുപതുകാരനായ ആർകെ എന്ന രാധാകൃഷ്ണൻ്റെ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണ് വെട്ടം എന്ന ടെലിസിനിമ. എല്ലാമായിരുന്ന ഭാര്യയുടെ വിയോഗവും വിദേശവാസം സ്വീകരിച്ച മക്കളും അദ്ദേഹത്തിനു സമ്മാനിച്ചത് ഒറ്റപ്പെടലിൻ്റെ തീരാ നൊമ്പരങ്ങളാണ്. അയാൾക്ക് ആകെയുള്ളൊരു ആശ്രയം വിധവയായ സഹോദരി ലീല മാത്രമാണ്.
ഓണനാളിൽ മലയാളത്തിലെ പ്രമുഖ ചാനലിൽ സംപ്രേഷണം ചെയ്യുന്ന വെട്ടത്തിൽ ആർകെ – യെ അവതരിപ്പിക്കുന്നത് നല്ലവിശേഷം , കാപ്പുചീനോ, ചീനാട്രോഫി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ശ്രീജി ഗോപിനാഥനാണ്. ഒപ്പം ദീപാ ജോസഫ്, വീണാ മിൽട്ടൻ, ബേബി മൈത്രേയി ദീപക്, നസീർ മുഹമ്മദ്, മാനുവൽ ടി മലയിൽ, ജയാമേരി എന്നിവരും അഭിനയിക്കുന്നു.
രചന, സംവിധാനം – അജിതൻ, നിർമ്മാണം – പ്രവാസി ഫിലിംസ്, ഛായാഗ്രഹണം – നൂറുദീൻ ബാവ, എഡിറ്റിംഗ് -ഇബ്രു മുഹമ്മദ്, ക്രിയേറ്റീവ് ഡയറക്ടർ – എം സജീഷ്, ഗാനരചന – ശ്രീരേഖ പ്രിൻസ്, സംഗീതം – ജിജി തോംസൺ, പശ്ചാത്തല സംഗീതം – പ്രമോദ് സാരംഗ്, കല- മിൽക്ക് ബോട്ടിൽ ക്രിയേറ്റീവ്സ്, ചമയം – മഹേഷ് ചേർത്തല, കോസ്റ്റ്യും – മരിയ, അസ്സോസിയേറ്റ് ഡയറക്ടർ -ബാലു നാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ – സനൂപ് മുഹമ്മദ്, അസിസ്റ്റൻ്റ് ഡയറക്ടർ – സിബി, അക്കൗണ്ട്സ് – സതീഷ്, സ്റ്റുഡിയോ- കെ സ്റ്റുഡിയോസ്, ഡിസൈൻസ് – സജീഷ് എം ഡിസൈൻസ്, സ്റ്റിൽസ് – അജീഷ് ആവണി, പിആർഓ – അജയ് തുണ്ടത്തിൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]