
ചെന്നൈ: തമിഴ് നടൻ ജീവ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ഭാര്യ സുപ്രിയയ്ക്കൊപ്പം സേലത്ത് നിന്നും ചെന്നെെയിലേയ്ക്ക് മടങ്ങവെ കള്ളകുറിച്ചിയിൽ വെച്ചാണ് അപകടമുണ്ടായത്. ജീവയ്ക്കും സുപ്രിയയ്ക്കും നിസാര പരിക്കേറ്റുവെന്നാണ് റിപ്പോർട്ടുകൾ.
അപ്രതീക്ഷിതമായി ഒരു ബെെക്ക് എതിരെ വന്നതോടെ കാർ വെട്ടിമാറ്റിക്കവെ ബാരിക്കേഡിൽ ഇടിച്ച് തകരുകയായിരുന്നുവെന്നാണ് വിവരം. മുൻവശം തകർന്ന കാർ പോലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
Also Read
‘തമിഴിൽ ലൈംഗിക ചൂഷണമില്ലെന്ന് എങ്ങനെ പറയാൻ …
‘മലയാളത്തിലാണ് പ്രശ്നം, തമിഴ് സിനിമയിൽ …
അപകടം നടന്ന സ്ഥലത്തുനിന്നുള്ള വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധനേടി. നിരവധിയാളുകളാണ് നടനും ചുറ്റും നിമിഷനേരം കൊണ്ട് തടിച്ചുകൂടിയത്. ആളുകളോട് നടൻ തർക്കിക്കുന്നതും വീഡിയോയിൽ കാണാം. നേരത്തെ ഹേമ കമ്മിറ്റി റിപ്പോർട്ടിനെച്ചൊല്ലി ജീവയും മാധ്യമപ്രവർത്തകരും തമ്മിൽ തർക്കിച്ച ദൃശ്യങ്ങൾ ശ്രദ്ധനേടിയിരുന്നു.
കേരളത്തിലെ സിനിമ മേഖലയിലുള്ള പ്രശ്നങ്ങൾ തമിഴ്നാട്ടിൽ ഇല്ലെന്നായിരുന്നു നടൻ ജീവ അന്ന് പറഞ്ഞത്. തേനിയിലെ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. പിന്നാലെയാണ് സ്ഥലത്തുവെച്ച് മാധ്യമപ്രവർത്തകരും നടനും തമ്മിൽ വാക്കേറ്റമുണ്ടായത്. നടി രാധിക ശരത്കുമാറിൻ്റെ പ്രതികരണവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങളാണ് ജീവയെ പ്രകോപിപ്പിച്ചത്.
മലയാളസിനിമയിൽ നടക്കുന്നത് മീടൂ ആരോപണത്തിന്റെ രണ്ടാം പതിപ്പാണെന്നും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തെറ്റാണെന്നും ജീവ പറഞ്ഞു. തമിഴ് സിനിമയിൽ ഒരു പ്രശ്നവും ഇല്ലെന്നും പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമാണെന്നും താരം പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിലും രാധിക ശരത്കുമാറിൻ്റെ പരാമർശത്തോടുമുള്ള പ്രതികരണം മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചതോടെ താൻ നല്ലൊരു പരിപാടിക്ക് വന്നതാണെന്നും ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കണമെന്നും ജീവ പറഞ്ഞു. വീണ്ടും മാധ്യമ പ്രവർത്തകർ പ്രതികരണം തേടിയതോടെ താരം പ്രകോപിതനാവുകയായിരുന്നു. തുടർന്ന് താരവും മാധ്യമപ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ജീവ പ്രതികരിക്കാതെ മടങ്ങുകയും ചെയ്തു.
മലയാള സിനിമ ലൊക്കേഷനിൽ കാരവാനിൽ ഒളിക്യാമറ വെച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തിയെന്നായിരുന്നു രാധികയുടെ വെളിപ്പെടുത്തൽ. ഈ ദൃശ്യങ്ങൾ ലൊക്കേഷനിലിരുന്ന് പുരുഷന്മാർ കണ്ടതിന് താൻ ദൃക്സാക്ഷിയാണെന്നും നടി പറഞ്ഞിരുന്നു. മറ്റ് ഇൻഡസ്ട്രികളിലും ഒരുപാട് പ്രശ്നങ്ങൾ ഉണ്ടെന്നും നടി കൂട്ടിച്ചേർത്തിരുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]