
‘ചിത്തിനി’ എന്ന മലയാള സിനിമയിലെ നായികയും ബംഗാളി താരവുമായ മോക്ഷ പരുമല വലിയ പനയന്നാർകാവ് ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തി. ചിത്രത്തിൻ്റെ നിർമ്മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയനൊപ്പമാണ് മോക്ഷ ക്ഷേത്രത്തിൽ എത്തിയത്. ‘ചിത്തിനി’യുടെ കഥാകൃത്ത് കെ.വി അനിൽ, ഛായാഗ്രാഹകൻ രതീഷ് റാം എന്നിവരും ഒപ്പമുണ്ടായിരുന്നു. കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ ഈസ്റ്റ് കോസ്റ്റ് വിജയൻ മലയാളത്തിന് സമ്മാനിച്ച നായികയാണ് മോക്ഷ.
ഹൊറർ ഫാമിലി ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽപെടുന്ന സിനിമയാണ് ചിത്തിനി. ചിത്രം ഈ മാസം തിയേറ്ററിൽ എത്താനിരിക്കേയാണ് ദേവിയുടെ അനുഗ്രഹം തേടി മോക്ഷ പനയന്നാർകാവിൽ എത്തിയത്. പത്തനംതിട്ട ജില്ലയിലെ പരുമലയിലാണ് വലിയ പനയന്നാർകാവ് ദേവിക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭദ്രകാളിയും മഹാദേവനും ആണ് പ്രധാന പ്രതിഷ്ഠകൾ. ഒരു ദേശത്തെ വിറപ്പിച്ച കള്ളിയങ്കാട്ട് നീലി എന്ന യക്ഷിയെ മഹാ മാന്ത്രികനായ കടമറ്റത്ത് കത്തനാർ കുടിയിരുത്തിയിട്ടുള്ളത് ഇവിടെയാണ് എന്നാണ് വിശ്വാസം.
സംവിധായകൻ ഈസ്റ്റ് കോസ്റ്റ് വിജയനൊപ്പം മോക്ഷ, മോക്ഷ
ഗതികിട്ടാതെ അലയുന്ന ഒരു ആത്മാവിന് നീതി തേടിയുള്ള പോരാട്ടത്തിൻ്റെ കഥയാണ് ‘ചിത്തിനി’ പറയുന്നത്. സംഭ്രമജനകമായ മുഹൂർത്തങ്ങൾ കൊണ്ടും ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ കൊണ്ടും അതിമനോഹരമായ ഗാനങ്ങളാലും സമ്പന്നമാണ് ചിത്രം . ‘ചിത്തിനി’ സെപ്തംബർ ഇരുപത്തിയേഴിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]