ഓണാഘോഷങ്ങൾക്ക് ആവേശമേകാൻ ഈ മലയാളസിനിമകൾ, റഹ്മാനെ നായകനാക്കി ഒമർലുലു ഒരുക്കിയ ബാഡ് ബോയ്സ്, ടൊവിനോ മൂന്നു വേഷങ്ങളിലെത്തുന്ന ജിതിൻലാൽ ചിത്രം അജയന്റെ രണ്ടാം മോഷണം (എ.ആർ.എം), ആസിഫ് അലിയെയും അപർണാ ബാലമുരളിയെയും പ്രധാനകഥാപാത്രങ്ങളാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനംചെയ്യുന്ന കിഷ്കിന്ധാകാണ്ഡം, നവാഗതനായ അജിത് മാമ്പള്ളിയുടെ സംവിധാനത്തിലെത്തിയ ആന്റണി വർഗീസ് പെപ്പെയുടെ കൊണ്ടൽ, സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് അഭിനയിക്കുന്ന കുമ്മട്ടികളി. എന്നിവ തിയേറ്ററിലെത്തി. പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമിച്ച് ഷെബി ചൗഘട്ട് സംവിധാനംചെയ്ത ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പാണ് മറ്റൊരു ഓണച്ചിത്രം.
കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിനുശേഷം ആസിഫ് അലിയെ നായകനാക്കി, ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന കിഷ്കിന്ധാകാണ്ഡം നിർമിച്ചത് ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ്. ബാഹുൽ രമേഷ് കഥയും തിരക്കഥയും സംഭാഷണവും ഛായാഗ്രഹണവും നിർവഹിച്ച ചിത്രത്തിൽ അപർണാ ബാലമുരളിയാണ് നായിക. കുടുംബകഥയിൽ തുടങ്ങി ത്രില്ലറിലേക്കുമാറുന്ന കിഷ്കിന്ധാകാണ്ഡത്തിൽ അജയൻ എന്ന ഫോറസ്റ്റ് ഓഫീസറുടെ റോളിലാണ് ആസിഫ് അലി എത്തിയത്. ‘‘എല്ലാവരുടെയും വീട്ടിൽ അവർ മാത്രം അറിയുന്ന ചെറുതോ വലുതോ ആയ ഒരു രഹസ്യമുണ്ടാകും. അജയന്റെ ഭാര്യയായെത്തുന്ന കഥാപാത്രം രഹസ്യം അന്വേഷിക്കാൻ തുടങ്ങുന്നു. ആ ദുരൂഹതയിലൂടെയാണ് സിനിമ മുന്നോട്ടുപോകുന്നത്. കഥനടക്കുന്ന വീട് വനത്തോടുചേർന്നാണ്, അതുകൊണ്ട് കുരങ്ങന്മാരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. അവയ്ക്കെല്ലാം കഥയുടെ ഒഴുക്കിൽ പ്രാധാന്യമുണ്ട്. സിനിമയെക്കുറിച്ച് പ്രേക്ഷകരിൽനിന്ന് നല്ല അഭിപ്രായം കേൾക്കുമ്പോൾ സന്തോഷം’’ -ആസിഫ് അലി പറഞ്ഞു. വിജയരാഘവൻ, ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ് എന്നിവരാണ് കിഷ്കിന്ധാകാണ്ഡത്തിലെ മറ്റ് അഭിനേതാക്കൾ.
കോമഡിയും ആക്ഷനും തിയേറ്ററിൽ സ്വീകരിക്കപ്പെട്ടതിന്റെ ആഹ്ലാദം ഒമർ പങ്കുവെച്ചു. അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിർമിക്കുന്നത്. അബാം മൂവിസിന്റെ പതിനഞ്ചാമത് ചിത്രമാണ് ബാഡ്ബോയ്സ്. അഡാർ ലൗ എന്ന ഒമർ ചിത്രത്തിന്റെ തിരക്കഥാകൃത്ത് സാരംഗ് ജയപ്രകാശാണ് ചിത്രത്തിന്റെ തിരക്കഥ. ഒമറിന്റേതുതന്നെയാണ് കഥ. ജോസഫ് നെല്ലിക്കൽ കലാസംവിധാനം നിർവഹിച്ച ബാഡ്ബോയ്സിന്റെ ഛായാഗ്രഹണം ആൽബി.

ഓണം അടിച്ചു സ്വന്തമാക്കാനാണ് പെപ്പെയും പിള്ളേരും കൊണ്ടലുമായെത്തിയത്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രത്തിന് യു.എ. സർട്ടിഫിക്കറ്റാണ്. കടലിന്റെയും തീരദേശജീവിതത്തിന്റെയും പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമയുടെ ടീസറും ട്രെയിലറും പ്രദർശനത്തിനെത്തുംമുൻപേ വലിയതോതിൽ സ്വീകരിക്കപ്പെട്ടിരുന്നു. അജിത് മാമ്പള്ളി, റോയലിൻ റോബർട്ട്, സതീഷ് തോന്നയ്ക്കൽ എന്നിവർചേർന്ന് എഴുതിയ ചിത്രത്തിന്റെ നിർമാണം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ്. കടലിൽ ചിത്രീകരിച്ച ആക്ഷൻ രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. കന്നഡ താരം രാജ് ബി ഷെട്ടി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഷബീർ കല്ലറക്കൽ, നന്ദു, മണികണ്ഠൻ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണൻ, പി.എൻ. സണ്ണി, സിറാജുദ്ദീൻ നാസർ, നെബിഷ് ബെൻസൺ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം ദീപക് ഡി. മേനോൻ, സംഗീതം സാം സി.എസ്., എഡിറ്റിങ് ശ്രീജിത്ത് സാരംഗ്.

To advertise here, Contact Us

ബാബു ആന്റണി, ഷീലു എബ്രഹാം, ധ്യാൻ ശ്രീനിവാസൻ, മല്ലിക സുകുമാരൻ, സൈജു കുറുപ്പ്, ബിബിൻ ജോർജ്, അജു വർഗീസ്, ബാല, ഹരിശ്രീ അശോകൻ, രമേഷ് പിഷാരടി, ഡ്രാക്കുള സുധീർ, സോഹൻ സീനുലാൽ, മൊട്ട രാജേന്ദ്രൻ, സെന്തിൽ കൃഷ്ണ, ടിനി ടോം എന്നിങ്ങനെ വലിയൊരു താരനിരയെ ഒന്നിച്ചുനിർത്തിയാണ് സംവിധായകൻ ഒമർലുലു ഇത്തവണ ഓണത്തിനെത്തിയത്. യുവത്വത്തിന് ആഘോഷമാക്കാൻവേണ്ട ചേരുവകളെല്ലാം സമംചേർത്താണ് ബാഡ്ബോയ്സിലെ ആന്റപ്പനെയും ടീമിനെയും ഓണത്തിനിറക്കിയതെന്ന് ഒമർ പറഞ്ഞു.
കോമഡിയും ആക്ഷനും തിയേറ്ററിൽ സ്വീകരിക്കപ്പെട്ടതിന്റെ ആഹ്ലാദം ഒമർ പങ്കുവെച്ചു. അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിർമിക്കുന്നത്. അബാം മൂവിസിന്റെ പതിനഞ്ചാമത് ചിത്രമാണ് ബാഡ്ബോയ്സ്. അഡാർ ലൗ എന്ന ഒമർ ചിത്രത്തിന്റെ തിരക്കഥാകൃത്ത് സാരംഗ് ജയപ്രകാശാണ് ചിത്രത്തിന്റെ തിരക്കഥ. ഒമറിന്റേതുതന്നെയാണ് കഥ. ജോസഫ് നെല്ലിക്കൽ കലാസംവിധാനം നിർവഹിച്ച ബാഡ്ബോയ്സിന്റെ ഛായാഗ്രഹണം ആൽബി.
ഓണം അടിച്ചു സ്വന്തമാക്കാനാണ് പെപ്പെയും പിള്ളേരും കൊണ്ടലുമായെത്തിയത്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രത്തിന് യു.എ. സർട്ടിഫിക്കറ്റാണ്. കടലിന്റെയും തീരദേശജീവിതത്തിന്റെയും പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമയുടെ ടീസറും ട്രെയിലറും പ്രദർശനത്തിനെത്തുംമുൻപേ വലിയതോതിൽ സ്വീകരിക്കപ്പെട്ടിരുന്നു. അജിത് മാമ്പള്ളി, റോയലിൻ റോബർട്ട്, സതീഷ് തോന്നയ്ക്കൽ എന്നിവർചേർന്ന് എഴുതിയ ചിത്രത്തിന്റെ നിർമാണം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ്. കടലിൽ ചിത്രീകരിച്ച ആക്ഷൻ രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. കന്നഡ താരം രാജ് ബി ഷെട്ടി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഷബീർ കല്ലറക്കൽ, നന്ദു, മണികണ്ഠൻ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണൻ, പി.എൻ. സണ്ണി, സിറാജുദ്ദീൻ നാസർ, നെബിഷ് ബെൻസൺ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം ദീപക് ഡി. മേനോൻ, സംഗീതം സാം സി.എസ്., എഡിറ്റിങ് ശ്രീജിത്ത് സാരംഗ്.
ടൊവിനോ തോമസിന്റെ പാൻ ഇന്ത്യൻ ചിത്രം അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ചു ഭാഷകളിലായാണ് പ്രദർശനത്തിനെത്തിയത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ സക്കറിയ തോമസും ചേർന്ന് നിർമിച്ച ചിത്രത്തിൽ ശബ്ദസാന്നിധ്യമായി മോഹൻലാലുമെത്തി. തമിഴ്, തെലുഗ്, മലയാളം ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് എ.ആർ.എമ്മിലെ നായികമാർ. സിനിമയ്ക്കായിനടത്തിയ മുന്നൊരുക്കങ്ങളെക്കുറിച്ച് ടൊവിനോ തോമസ് സംസാരിച്ചു. ‘‘യോദ്ധാവ്, കള്ളൻ, അധ്യാപകൻ എന്നിങ്ങനെ മൂന്ന് വേഷങ്ങളിൽ, കുഞ്ഞിക്കേളുവും മണിയനും അജയനുമായാണ് എത്തുന്നത്. ട്രിപ്പിൾ റോൾ ആയതുകൊണ്ടുതന്നെ ഓരോ കഥാപാത്രത്തെയും ഏറെ സൂക്ഷ്മതയോടെയാണ് സംവിധായകൻ ഡിസൈൻ ചെയ്തത്. സിനിമയ്ക്കുവേണ്ടി കളരിപ്പയറ്റ് പഠിച്ചു. സ്റ്റോറി ബോർഡ് കൃത്യമായിരുന്നു. സിനിമ പ്രേക്ഷകർ സ്വീകരിച്ചെന്നറിയുമ്പോൾ വിലിയ സന്തോഷം.’’
ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം ജോമോൻ ടി. ജോൺ, എഡിറ്റിങ് ഷമീർ മുഹമ്മദ്. ഷാജി കൈലാസ്-ആനി ദമ്പതിമാരുടെ ഇളയപുത്രൻ റുഷിൻ ഷാജി കൈലാസ് ആദ്യമായി നായകവേഷത്തിൽ എത്തുന്ന സിനിമയാണ് ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് അബു സലീം, ജോണി ആന്റണി, ടിനി ടോം, ശ്രീജിത്ത് രവി, സൂര്യ ക്രിഷ്, സുജിത് ശങ്കർ, ദിനേശ് പണിക്കർ എന്നിവർ മറ്റു കഥാപാത്രങ്ങളായെത്തുന്നു. ബി.കെ. ഹരിനാരായണൻ രചിച്ച് മെജോ ജോസഫ് ഈണമിട്ട ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് മുരളി കൃഷ്ണയാണ്. മാധവ് സുരേഷ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കുമ്മട്ടികളിയിൽ ലെന മറ്റൊരു പ്രധാനവേഷം അവതരിപ്പിക്കുന്നു. യാമി സോനയും ദേവിക സതീഷുമാണ് ചിത്രത്തിലെ നായികമാർ. ഡോൺ മാക്സ് എഡിറ്റിങ്ങും വെങ്കി ക്യാമറയും നിർവഹിച്ച ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ ആർ.കെ. വിൻസെന്റ് സെൽവയുടേതുതന്നെ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]