
ഒരുപാട് ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് സാമന്ത റൂത്ത്പ്രഭു. ഇപ്പോഴിതാ സോഷ്യൽമീഡിയയിലൂടെ വിവാഹ അഭ്യർഥന നടത്തിയ യുവാവിന് തകർപ്പൻ മറുപടിയുമായി എത്തിയിരിക്കുകയാണ് സാമന്ത. സോഷ്യൽ മീഡിയയിലൂടെയായിരുന്നു നടിയുടെ പ്രതികരണം. നടന് നാഗചൈതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതോടെ സാമന്തയെ ടാഗ് ചെയ്ത് നിരവധി പോസ്റ്റുകൾ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അത്തരമൊരു പോസ്റ്റിനാണ് നടി മറുപടിയുമായി എത്തിയിരിക്കുന്നത്.
‘സാമന്ത വിഷമിക്കണ്ട. എന്നും ഒപ്പമുണ്ടാകും. വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്’ എന്ന അഭ്യർഥനയുമായിട്ടാണ് മുകേഷ് എന്ന ആരാധകൻ വീഡിയോ പങ്കുവെച്ചത്. സാമ്പത്തികമായി നല്ല നിലയിലെത്താൻ രണ്ടു വർഷത്തെ സമയം നൽകണമെന്നും വീഡിയോയിൽ യുവാവ് പറയുന്നു.
ചുരുങ്ങിയ സമയം കൊണ്ട് രസകരമായ ഈ വീഡിയോ വെെറലുമായി. ബാഗ് പാക്ക് ചെയ്ത് വിമാനത്തിൽ കയറുന്നത് മുതൽ സാമന്തയുടെ വീട്ടിൽ എത്തുന്നത് വരെയുള്ള കാര്യങ്ങൾ ഗ്രാഫിക്സിൻ്റെ പിൻബലത്തോടെ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വളരെപ്പെട്ടെന്ന് വെെറലായ ഈ വീഡിയോയ്ക്ക് വെെകാതെ കമെൻ്റുമായി സാമന്ത എത്തുകയായിരുന്നു. വീഡിയോയുടെ ബാക്ഗ്രൗണ്ടിലുള്ള ജിം തന്നെ ഏതാണ്ട് തന്നെ കണ്വിന്സ് ചെയ്തു’ എന്നാണ് സമാന്ത വീഡിയോയ്ക്ക് മറുപടി നൽകിയിരിക്കുന്നത്. നിരവധി ആരാധകരാണ് നടിക്ക് മറുപടിയുമായി എത്തുന്നത്.
സാമന്തയുമായുള്ള വിവാഹബന്ധം പിരിഞ്ഞ് മൂന്ന് വര്ഷത്തിനുശേഷമാണ് നാഗചൈതന്യ പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. 2017-ലായിരുന്നു സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]