
ചിയാന്‍ വിക്രമിനെ നായകനാക്കി പാ രഞ്ജിത് ഒരുക്കിയ വമ്പന്‍ തമിഴ് ചിത്രം ‘തങ്കലാനി’ലെ ഏറ്റവും പുതിയ ഗാനം പുറത്ത്. ‘അറുവാടയ്’ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന്റെ വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. ഉമാദേവി വരികള്‍ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് നടന് വിക്രം, സിന്ദുരി വിശാല്‍, മതിച്ചിയം ബാല, സുഗന്തി എന്നിവര്‍ ചേര്‍ന്നാണ്. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് യു/എ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയ തങ്കലാന് കേരളത്തില്‍ ശ്രീ ഗോകുലം ഗോപാലന് നേതൃത്വം നല്കുന്ന ശ്രീ ഗോകുലം മൂവീസ് വിതരണം ചെയ്യും. കേരളത്തില്‍ വമ്പന്‍ റിലീസായാണ് ‘തങ്കലാന്’ ശ്രീ ഗോകുലം മൂവീസ് എത്തിക്കുക.
ദേശീയ അവാര്‍ഡ് ജേതാവായ ജി വി പ്രകാശ് കുമാര്‍ സംഗീതമൊരുക്കിയ തങ്കലാന് ഓഗസ്റ്റ് പതിനഞ്ചിനാണ് ആഗോള റിലീസായി എത്തുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ നിര്‍മിച്ച ഈ ചിത്രത്തില്‍ നായികാ വേഷങ്ങള്‍ ചെയ്യുന്നത് മാളവിക മോഹനന്, പാര്‍വതി തിരുവോത്ത്, എന്നിവരാണ്.
പശുപതിയാണ് ഇതിലെ മറ്റൊരു പ്രധാന താരം. കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും സെല്‍വ ആര് കെ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. എസ് എസ് മൂര്‍ത്തി കലാസംവിധാനം നിര്‍വഹിച്ച തങ്കലാനു സംഘട്ടനം ഒരുക്കിയത് സ്റ്റന്നര്‍ സാം ആണ്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യുഷന്‍ പാര്‍ട്ണര്‍. പിആര്‍ഒ- ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]