
മലയാളികളുടെ പ്രിയനടിയാണ് നസ്രിയ. ഇടക്കാലത്ത് സിനിമയിൽനിന്ന് ചെറിയ ഇടവേളയെടുത്ത അവർ പുതിയ ചിത്രങ്ങളുമായി വീണ്ടും മലയാളത്തിൽ സജീവമാകാനൊരുങ്ങുകയാണ്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ഫോളോവർമാർക്കിടയിൽ ചർച്ചയാവുകയാണ്. തലമുടിയിൽ നടത്തിയ പുതിയ പരീക്ഷണമാണ് അതിന് കാരണം.
തന്റെ തലമുടി മുറിച്ചതിനേക്കുറിച്ചാണ് നസ്രിയയുടെ പോസ്റ്റ്. ഇതിന്റെ ചിത്രങ്ങൾ അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഉമ്മ അറിഞ്ഞാൽ എന്നെ കൊല്ലും, നിന്നെയും എന്നാണ് താരം ചിത്രങ്ങൾക്കൊപ്പം എഴുതിയിരിക്കുന്നത്. ഇതിൽ നിന്നെയും എന്നുദ്ദേശിച്ചിരിക്കുന്നത് മുടി മുറിച്ചയാളെയാണ്. ചെന്നൈയിലെ പ്രശസ്ത സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ധനശേഖരൻ ആണ് നസ്രിയയുടെ മുടി മുറിച്ചത്.
മുടി എത്രത്തോളം മുറിച്ചെന്ന് കാണിക്കുന്ന രീതിയില്‍ ബാക്കിയുള്ള മുടിയുമായി നില്ക്കുന്ന ചിത്രങ്ങളും തന്റെ പുതിയ ലുക്കിലുള്ള ഫോട്ടോസും ഒരുമിച്ചാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് പ്രതികരണങ്ങളറിയിച്ച് എത്തിയത്. നടിമാരായ കല്യാണി പ്രിയദർശൻ, അപർണാ ബാലമുരളി, നടന്മാരായ വിനയ്ഫോർട്ട്, ശന്തനു ഭാഗ്യരാജ് എന്നിവർ അതിൽപ്പെടുന്നു.
2022-ൽ നാനി നായകനായ അൺടേ സുന്ദരാനികി എന്ന തെലുങ്ക് ചിത്രത്തിലാണ് നസ്രിയ ഒടുവിൽ വേഷമിട്ടത്. എം.സി ജിതിൻ സംവിധാനംചെയ്യുന്ന സൂക്ഷ്മദർശിനിയാണ് താരത്തിന്റേതായി ചിത്രീകരണം പൂർത്തിയായ സിനിമ. ബേസിൽ ജോസഫാണ് ചിത്രത്തിലെ നായകൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]