
‘ഇനി ഉത്തരം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം, എ വി മൂവീസ് നിർമിക്കുന്ന രണ്ടാമത്തെ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കഴിഞ്ഞു. തലശ്ശേരിയിൽ വച്ച് നടന്ന ചടങ്ങുകൾക്കു ശേഷം, സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.
നവാഗതനായ അജയ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാജേഷ് മാധവൻ, ദിൽഷാന എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്നു. സപ്തമശ്രീ തസ്കരാഃ, നീലി, വരാനിരിക്കുന്ന സുരേഷ് ഗോപി ചിത്രം ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്നീ ചിത്രങ്ങളുടെ അണിയറയിൽ പ്രവർത്തിച്ച മുനീർ മുഹമ്മദുണ്ണിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൽ അൻവർ ഷെരീഫ്, രാജ് ബാൽ, ശ്രവണ, നാദിറ, അമ്പിളി അമ്പാലി എന്നിവർ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയുന്നു.
സുലൈഖ മനസിൽ, ജാക്സൺ ബസാർ യൂത്ത് എന്നീ ചിത്രങ്ങളിലൂടെ സുപരിചിതനായ കണ്ണൻ പട്ടേരി ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സംസ്ഥാന ചലച്ചിത്ര ജേതാവ് നിഷാദ് യൂസഫ് നിർവഹിക്കുന്നു. ദേശീയ-സംസ്ഥാന അവാർഡ് ജേതാവ് ബിജിബാൽ സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ ശബ്ദ രൂപകൽപന രംഗനാഥ് രവിയും, കലാ സംവിധാനം ജയൻ ക്രയോണും നിർവഹിക്കുന്നു.
മുഖ്യ സംവിധാന സഹായി-ജിജേഷ് ഭാസ്കർ. പ്രൊഡക്ഷൻ ഡിസൈൻ-രഞ്ജിത്ത് ഉണ്ണി( A V Movies), മുനീർ മുഹമ്മദുണ്ണി, അൻവർ ഷെരീഫ് (ക്രീയേറ്റീവ് കൂലീസ്). വസ്ത്രാലങ്കാരം- ഗഫൂർ, ചമയം-ജിതേഷ് പൊയ്യ. മാർക്കറ്റിംഗ് ആൻഡ് ബ്രാൻഡിംഗ്- റാബിറ്റ് ബോക്സ് ആഡ്സ്, പ്രൊഡക്ഷൻ കൺട്രോളർ- ജിനു പി കെ, പി ആർഒ-എ സ് ദിനേശ്, ശബരി. നിശ്ചല ഛായാഗ്രഹണം രാകേഷ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]