
‘ലൗ ആക്ഷൻ ഡ്രാമ’ക്ക് ശേഷം നിവിൻ പോളി-നയൻതാര കോമ്പോ വീണ്ടും ഒന്നിക്കുന്നു. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ഡിയർ സ്റ്റുഡൻസ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. കർമ്മ മീഡിയ നെറ്റ്വർക്ക് എൽ എൽ പി, അൾട്രാ എന്നിവയുമായ് സഹകരിച്ച് പോളി ജൂനിയർ പിക്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്.
2019 സെപ്റ്റംബർ 5-നാണ് ധ്യാൻ ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ ‘ലൗ ആക്ഷൻ ഡ്രാമ’ തിയേറ്റർ റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ നിവിൻ പോളി-നയൻതാര കോമ്പോക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ‘ഡിയർ സ്റ്റുഡൻസ്’ന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.
മോഷൻ പോസ്റ്റർ കൺസെപ്റ്റ്: ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ, മോഷൻ പോസ്റ്റർ: ശബരി റാമിരോ, സംഗീതം: മുജീബ് മജീദ്, സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്ജ്, മ്യൂസിക് ഫൈനൽ മിക്സ്: എബിൻ പോൾ, പോസ്റ്റർ ഡിസൈൻ: ടൂണി ജോൺ, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദർ, പിആർഒ: ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]