
കുട്ടിക്കാലത്ത് നേരിട്ട ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് മുന്‍ മാര്‍വല്‍ താരം ജോനാഥന് മേജേഴ്സ്. ഒമ്പതാം വയസ്സ് മുതൽ സ്ത്രീകളില്‍നിന്നും പുരുഷന്മാരില്നിന്നും ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടെന്ന് നടന് പറയുന്നു. ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്കിയ അഭിമുഖത്തിലാണ് നടന്റെ വെളിപ്പെടുത്തല്‍.
‘എനിക്ക് ഒമ്പത് വയസുള്ളപ്പോള്‍ മുതൽ സ്ത്രീകളില്‍നിന്നും പുരുഷന്മാരില്നിന്നും ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ട്. അച്ഛനില്ലാത്തതിനാല്‍ പകരം പരിപാലിക്കാനായി വന്നവരില്‍ നിന്നാണ് ഇത് നേരിടേണ്ടി വന്നത്’, ജോനാഥന് മേജേഴ്സ് പറഞ്ഞു. ജൊനാഥന് എട്ട് വയസ്സുള്ളപ്പോൾ പിതാവ് കുടുംബത്തെ ഉപേക്ഷിച്ച് പോയിരുന്നു.
അടുത്തിടെയാണ് ഇക്കാര്യം അമ്മയോട് പറഞ്ഞതെന്നും സങ്കടത്തോടെയാണ് അമ്മ പ്രതികരിച്ചതെന്നും നടന് വെളിപ്പെടുത്തി. തന്നെ സംരക്ഷിക്കാന്‍ സാധിക്കാത്തതില്‍ അമ്മ മാപ്പ് പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ ഇതൊരു പ്രശ്നമല്ലെന്നും അമ്മ അറിഞ്ഞിരിക്കാന്‍ വേണ്ടിയാണ് പറഞ്ഞതെന്നും മറുപടി നല്കി. ഇത് ഞങ്ങളുടെ കുടുംബത്തില്‍ സംഭവിച്ച ഒന്നാണ്. ഇത്തരം അനുഭവങ്ങളില്‍നിന്ന് പഠിച്ച് മുന്നോട്ടുപോകാനാണ് താന്‍ ശ്രമിക്കുന്നതെന്നും ജോനാഥന് കൂട്ടിച്ചേര്‍ത്തു.
നേരത്തെ മുന്‍ കാമുകിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മാര്‍വല്‍ സിനിമകളുടെ മള്‍ട്ടിവേഴ്സ് പതിപ്പില്‍നിന്ന് നടന് ജോനാഥന് മേജേഴ്സിനെ പുറത്താക്കിയിരുന്നു. മേജേഴ്സിന്റെ മുന്‍കാമുകി ബ്രിട്ടീഷ് കൊറിയോഗ്രാഫര്‍ ഗ്രേസ് ജബ്ബാരിയായിരുന്നു പരാതിക്കാരി.
2017-ൽ ഹോസ്റ്റൈല്‍സ് എന്ന ചിത്രത്തിലൂടെയാണ് മേജേഴ്സ് അഭിനയരംഗത്ത് എത്തിയത്. ദി ലാസ്റ്റ് ബ്ലാക്ക് മാന്‍ ഇന്‍ സാന്‍ഫ്രാന്‍സിസ്കോ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധനേടി.
മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ പ്രധാന വില്ലനായി ജൊനാഥന് പകരം റോബർട്ട് ഡൗണി ജൂനിയറിനെ അടുത്തിടെ കൊണ്ടുവന്നിരുന്നു.
മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലേയ്ക്ക് പ്രധാന വില്ലനായി ഡോക്ടർ ഡൂം എന്ന കഥാപാത്രത്തെയാണ് കൊണ്ടുവന്നത്. മേജേഴ്സ് അവതരിപ്പിച്ച കാങ് എന്ന കഥാപാത്രമായിരുന്നു പ്രധാന വില്ലൻ. കാങ്ങിന് പകരമാണ് ഡോക്ടർ ഡൂമിനെ മാർവൽ അവതരിപ്പിച്ചത്.
ലോക്കി സീരിസിലാണ് കാങ് എന്ന വില്ലനെ മാര്‍വല്‍ അവതരിപ്പിച്ചത്. അതിന് പിന്നാലെ ‘ആന്റ് മാന്‍ ക്വാണ്ടംമാനിയ’ എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തി. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സില് താനോസിനെപ്പോലെ ഒരു വലിയ വില്ലനാക്കി വളര്‍ത്താന്‍ കൊണ്ടുവന്ന കഥാപാത്രമായിരുന്നു കാങ്. ‘അവഞ്ചേഴ്സ്: ദി കാങ് ഡെെനാസ്റ്റി’ എന്ന ചിത്രത്തിന് പകരം ‘അവഞ്ചേഴ്സ്: ഡൂംസ് ഡേ’ മാർവൽ പ്രഖ്യാപിക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]