
മുംബൈ: കഴിഞ്ഞ ദിവസമാണ് മുതിർന്ന നടനും ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പ്രശസ്തമായ മുഖർജി കുടുംബാംഗവുമായ ദേബ് മുഖർജി(83) അന്തരിച്ചത്. ഫിൽമാലയ സ്റ്റുഡിയോസ് സ്ഥാപകനും നിർമാതാവുമായ ശശധർ മുഖർജിയുടേയും സതീദേവിയുടേയും മകനാണ് ദേബ്. ഇപ്പോഴിതാ നടന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ബന്ധുവും നടിയുമായ കജോൾ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കജോള്‍ പോസ്റ്റ് പങ്കുവെച്ചത്.
ദുര്‍ഗ പൂജയ്ക്ക് ഞങ്ങള്‍ ഒരുമിച്ച് ചിത്രങ്ങളെടുക്കുമായിരുന്നു. നല്ലരീതിയില്‍ വസ്ത്രങ്ങള്‍ ധരിക്കുമായിരുന്നു. അദ്ദേഹമില്ലാത്ത ഒരു ലോകത്തെ കുറിച്ചുള്ള ചിന്തകളുമായി ഞാന്‍ പൊരുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. എനിക്കറിയാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച മനുഷ്യന്. നിങ്ങളെ എപ്പോഴും സ്നേഹിക്കുകയും ഓര്‍ക്കുകയും ചെയ്യും. എന്റെ ജീവിതത്തിലെ ഓരോ ദിവസവും ഞാന്‍ നിങ്ങളെ മിസ് ചെയ്യും. – കജോള്‍ കുറിച്ചു.
ദേബിനൊപ്പമുള്ള ചിത്രവും കജോൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. സംബന്ധ് എന്ന ചിത്രത്തിലെ വേഷത്തിലൂടെയാണ് ദേബ് മുഖർജി സിനിമയിലെത്തിയത്. ഏക് ബാർ മുസ്കുരാ ദോ, ജോ ജീത്താ വഹി സികന്ദർ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധേയമായിരുന്നു.
സംവിധായകൻ അയാൻ മുഖർജി, സുനിത എന്നിവർ മക്കളാണ്. ബോളിവുഡ് നടനും സംവിധായകനും നിർമാതാവുമായ അശുതോഷ് ഗവാരികർ മരുമകനാണ്. ദേബ് മുഖർജിയുടെ അമ്മയുടെ സഹോദരങ്ങളായിരുന്നു നടന്മാരായ അശോക് കുമാർ, അനൂപ് കുമാർ, ഗായകൻ കിഷോർ കുമാർ എന്നിവർ. നടൻ ജോയ് മുഖർജി, സംവിധായകനും തിരക്കഥാകൃത്തുമായ ഷോമു മുഖർജി എന്നിവർ ദേബിന്റെ സഹോദരന്മാരാണ്. ഇതിൽ ഷോമു മുഖർജിയുടെ ഭാര്യയാണ് നടി തനൂജ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]