
കൊച്ചി: കോളേജ് പരിപാടിയിൽ പാടുന്നതിനിടെ പ്രിൻസിപ്പൽ മൈക്ക് പിടിച്ചുവാങ്ങിയതിൽ പ്രതിഷേധിച്ച് ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ്. എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിലാണ് സംഭവം. തനിക്കൊപ്പം പാടാനെത്തിയ ആളെ പ്രിൻസിപ്പൽ പാടാൻ അനുവദിക്കാതിരുന്നതിനെ തുടർന്ന് പാട്ട് പൂർത്തിയാക്കാതെ ജാസി ഗിഫ്റ്റ് വേദിയിൽനിന്ന് ഇറങ്ങിപ്പോയി.
വിദ്യാർഥികൾ ക്ഷണിച്ചതുപ്രകാരമാണ് കോളജ് ഡേ യിൽ മുഖ്യാതിഥിയായി ജാസി ഗിഫ്റ്റ് എത്തിയത്. വിദ്യാർത്ഥികളുടെ അഭ്യർത്ഥനപ്രകാരമാണ് പാടിയത്. അതിനിടെ പ്രിൻസിപ്പൽ വേദിയിലേക്ക് എത്തി. ജാസി ഗിഫ്റ്റ് മാത്രം പാടിയാൽ മതിയെന്നും കൂടെയുള്ള ആളെ പാടാൻ അനുവദിക്കില്ലെന്നും ജാസി ഗിഫ്റ്റിന്റെ കൈയിൽ നിന്ന് മൈക്ക് വാങ്ങിക്കൊണ്ട് അറിയിച്ചു. തുടർന്ന് ഗായകൻ വേദിയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
വേദിയിൽ അപമാനം നേരിട്ടതോടെയാണ് പ്രതിഷേധം രേഖപ്പെടുത്തി ജാസി ഗിഫ്റ്റ് വേദി വിട്ടത്. ഒരു കലാകാരനെന്ന നിലയിൽ ഇത് കടുത്ത അപമാനമാണെന്ന് ജാസി ഗിഫ്റ്റ് പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ ഉപരോധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]