
രാജ്കുമാർ സേതുപതി അവതരിപ്പിക്കുന്ന റയോണാ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല നിർമിച്ച് നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രൗഢഗംഭീരമായ പ്രീ ലോഞ്ച് തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന്. CCL ചെന്നൈ റിനോസ് V/S കേരള സ്ട്രൈക്കേഴ്സ് മത്സര വേദിയിലായിരുന്നു ചിത്രത്തിന്റെ ലോഞ്ച് നടന്നത്.
പുഷ്പക വിമാനം എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. സിജു വിൽസൻ, ബാലു വർഗീസ്, ധീരജ് ഡെന്നി എന്നിവരോടോപ്പം തുല്യവേഷത്തിൽ മലയാളത്തിലെ ഒരു പ്രമുഖ താരവും STRANGER ആയി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വേല എന്ന ചിത്രത്തിലൂടെ കടന്നു വന്ന നമൃതയാണ് നായിക. സിദ്ദിഖ്, ലെന, സോഹൻ സീനുലാൽ, മനോജ്.കെ.യു, ജയകൃഷ്ണൻ, ഹരിത്, മാസ്റ്റർ വസിഷ്ട് വാസു എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
എം.പത്മകുമാർ, മേജർ രവി, ശ്രീകുമാർ മേനോൻ, സമുദ്രക്കനി എന്നിവർക്കൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ചു കൊണ്ടാണ് ഉല്ലാസ് കൃഷ്ണ ഇപ്പോൾ സ്വതന്ത്ര സംവിധായകനാകുന്നത്. ജീവിതം ആഘോഷിച്ചു നടക്കുന്ന ചെറുപ്പക്കാരുടെ നിത്യജീവിതത്തിലേക്കാണ് ചിത്രം കണ്ണോടിക്കുന്നത്. നാം ശീലിച്ചുപോരുന്ന ദിനചര്യകളിൽ ഒരു മിനിറ്റ് മാറ്റം പോലും നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രതിഫലനങ്ങളാണ് രസകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കിവിസോ മൂവീസാണ് ചിത്രത്തിത്തിന്റെ സഹ നിർമ്മാണം. സന്ദീപ് സദാനന്ദനും ദീപു .എസ് .നായരുമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം – രാഹുൽ രാജ്. ഛായാഗ്രഹണം – രവിചന്ദ്രൻ, എഡിറ്റിംഗ് – അഖിലേഷ് മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – അഭിലാഷ് അർജ്ജുനൻ, പ്രൊഡക്ഷൻ കൺകോളർ- പ്രശാന്ത് നാരായണൻ,കല സംവിധാനം – അജയ് മങ്ങാട്, കോസ്റ്റും – ഡിസൈൻ – അരുൺ മനോഹർ. മേക്കപ്പ് – ജിത്തു പയ്യന്നൂർ. പ്രൊഡക്ഷൻ മാനേജർ – നജീർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്, ആക്ഷൻ – കലൈ കിംഗ്സൺ , സ്റ്റണ്ട് സിൽവ, മാഫിയ ശശി, VFX – Panache, സൗണ്ട് ഡിസൈൻ – ജിതിൻ ജോസഫ്, സ്റ്റീൽസ് – ജെഫിൻ ബിജോയ്, മാർക്കറ്റിങ് – എന്റർടൈൻമെന്റ് കോർണർ , പി ആർ – ജിനു അനിൽകുമാർ, വൈശാഖ്, വാഴൂർ ജോസ്. ആരിഫ പ്രൊഡക്ഷൻസ് ചിത്രം പ്രദർശനത്തിന് എത്തിക്കും.