
സമൂഹത്തിന് നേരെയുള്ള ചോദ്യങ്ങൾ നർമ്മത്തിൻ്റെ മേമ്പൊടിയോടെ പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ മനോജ് ജോർജ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ ആൽബം ‘ബ്ലാ ബ്ലാ ബ്ലാ’ ശ്രദ്ധനേടുന്നു. രാഷ്ട്രീയ പാർട്ടിയെയോ വ്യക്തികളെയോ ഉദ്ദേശിച്ചുള്ളതല്ല ഗാനം എന്ന ആമുഖത്തോടെയാണ് ‘ബ്ലാ ബ്ലാ ബ്ലാ’ എത്തുന്നത്.
സാധാരണക്കാരുടെ ശബ്ദമാണ് ഈ ഗാനമെന്ന് അണിയറപ്രവർത്തകർ പറയുന്നു. പുറത്തിറങ്ങി ചുരുങ്ങിയ സമയം കൊണ്ട് നിരവധിയാളുകൾ ഗാനം കണ്ടുകഴിഞ്ഞു.
സംഗീതം, ആലാപനം- മനോജ് ജോർജ് 4 സ്ട്രിങ്സ്, വരികൾ- മനോജ് ജോർജ്, ടിറ്റോ പി തങ്കച്ചൻ, നിർമാണം – ബാബു എ ജെ, വയലിൻ – മനോജ് ജോർജ്, ഡ്രംസ്- നിർമൽ ആൻ്റണി, കീബോർഡ് – ഗ്ലെൻ്റൺ ഫ്രാൻസിസ്, ബേസ്- റിനാൾസ് ഏദൻ, വീഡിയോ – ജോ ക്രിസ്റ്റഫർ സേവ്യർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]