
കൊച്ചി: ആശുപത്രി വിട്ട് വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന ഉമാ തോമസ് എം.എല്‍.എയെ സന്ദര്‍ശിച്ച് നടന് മോഹന്‍ലാല്‍. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനൊപ്പമാണ് മോഹന്‍ലാല്‍ ഉമാ തോമസ് എം.എല്‍.എയെ പാലാരിവട്ടത്തെ വീട്ടിലെത്തി കണ്ടത്. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നു.
ഉമാ തോമസ് ഇരിക്കുന്ന മുറിയിലേക്ക് എത്തിയ ഇരുവരോടും, എണീക്കണം എന്ന് അമ്മ പറയുന്നുണ്ടെന്ന് മകന് പറഞ്ഞപ്പോള്‍ വേണ്ടെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. തന്നെ കാണാന്‍ വന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് ഉമാ തോമസ് ഇരുവരോടും പറഞ്ഞു. തങ്ങളുടെ പ്രാര്‍ഥന അതുപോലെയുണ്ടെന്ന് ആന്റണി ഉമാ തോമസിന്റെ കൈപിടിച്ചു പറഞ്ഞു.
ഇതിന് അടുത്താണ് ഷൂട്ടിങ്ങെന്ന് മോഹന്‍ലാല്‍ ഉമാ തോമസിനോട് പറഞ്ഞു. അറിഞ്ഞോ അറിയാതെയോ കേരളം മുഴുവന്‍ തനിക്ക് വേണ്ടി പ്രാര്‍ഥിച്ചിട്ടുണ്ടെന്ന് ഉമാ തോമസ് പറഞ്ഞപ്പോള്‍, അറിഞ്ഞു തന്നെയാണെന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ മറുപടി. അപകടം കണ്ടുകഴിഞ്ഞാല്‍ പ്രാര്‍ഥിക്കാതിരിക്കാന്‍ പറ്റില്ലായിരുന്നുവെന്ന് ഉമാ തോമസ് കൂട്ടിച്ചേര്‍ത്തു.
ഡിസംബര്‍ 29-നാണ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് അതീവ ഗുരുതരാവസ്ഥയില്‍ ഉമാ തോമസ് ആശുപത്രിയിലായത്. തലയ്ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. റിനൈ മെഡിസിറ്റിയിലെ 47 ദിവസത്തെ ചികിത്സയ്ക്കുശേഷം വ്യാഴാഴ്ചയാണ് ഉമാ തോമസ് വീട്ടില്‍ തിരിച്ചെത്തിയത്. രണ്ടര മാസമെങ്കിലും പരിപൂര്‍ണ വിശ്രമം വേണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]