
മോഹന്‍ലാല്‍-സത്യന് അന്തിക്കാട് ചിത്രമായ ‘ഹൃദയപൂര്‍വ’ത്തിന്റെ സെറ്റില്‍ ജന്മദിനം ആഘോഷിച്ച് യുവനടന് സംഗീത് പ്രതാപ്. കേക്ക് വൈകിയതിനാല്‍ മോഹന്‍ലാലും സത്യന് അന്തിക്കാടും പഴംപൊരി നല്‍കിയാണ് സംഗീതിന്റെ ജന്മദിനം ആഘോഷിച്ചത്. ‘കേക്ക് വൈകിയപ്പോള്‍ അവന്റെ ജന്മദിനം ആഘോഷിക്കാന്‍ ഞങ്ങള്‍ പഴംപൊരി മുറിച്ചു’ എന്ന കുറിപ്പോടെ സംവിധായകനായ അനൂപ് സത്യനാണ് സെറ്റില്‍ നടന്ന ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
ആദ്യം മോഹന്‍ലാലാണ് സംഗീതിന് പഴംപൊരി നല്‍കിയത്. പിന്നാലെ സത്യന് അന്തിക്കാടും പഴംപൊരി നല്കി ജന്മദിന സന്തോഷത്തില്‍ പങ്കാളിയായി. ശേഷം സെറ്റില്‍ കേക്ക് മുറിച്ചുള്ള ജന്മദിനാഘോഷവും നടന്നു.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, ഹൃദയം, പ്രേമലു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവതാരമാണ് സംഗീത് പ്രതാപ്. പ്രേമലുവിലെ അമല്‍ഡേവിസ് എന്ന കഥാപാത്രം സംഗീതിനെ ഏറെ ശ്രദ്ധേയനാക്കിയിരുന്നു. വിവിധസിനിമകളില് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മലയാളികളുടെ പ്രിയപ്പെട്ട മോഹല്‍ലാലും സത്യന് അന്തിക്കാടും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വം. സത്യന് അന്തിക്കാടിനൊപ്പം മക്കളായ അനൂപ് സത്യനും അഖില്‍ സത്യനും അദ്ദേഹത്തിനൊപ്പം ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന് നവാഗതനായ സോനു ടി.പിയാണ് തിരക്കഥയെഴുതുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]