
ബിസിനസുകാരനായ കബീര്‍ ബാഹിയയുമായി ബോളിവുഡ് താരം കൃതി സനോണ്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ ഏറെക്കാലമായി സജീവമാണ്. ഇരുവരും ഒരുമിച്ച് അവധി ആഘോഷിക്കുന്നതിന്റെയും ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന്റെയുമൊക്കെ ഫോട്ടോകള്‍ പുറത്തെത്തിയിട്ടുമുണ്ട്. എന്നാല്‍ തന്റെ പ്രണയജീവിതത്തെ കുറിച്ചോ ആണ്‍സുഹൃത്തിനെ കുറിച്ചോ നടി ഇതുവരെ തുറന്നുപറഞ്ഞിട്ടുമില്ല.
ഇപ്പോഴിതാ ശനിയാഴ്ച, ഡല്‍ഹി വിമാനത്താവളത്തില്‍നിന്നുള്ള കൃതിയുടെയും കബീറിന്റെയും ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഇതോടെ, വിവാഹത്തിനുള്ള മുന്നൊരുക്കത്തിലാണോ ഇരുവരും എന്നാണ് ആരാധകരുടെ ചോദ്യം. ഇതിനൊരു കാരണവുമുണ്ട്. 2025 അവസാനത്തോടെ കൃതിയും കബീറും വിവാഹിതരാകുമെന്നാണ് സൂചനകള്‍. ഇതിന് മുന്നോടിയായി ഇരുവരും ചേര്‍ന്ന് കബീറിന്റെ മാതാപിതാക്കളെ കാണാന്‍ പോകുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നാണ് പല റിപ്പോര്‍ട്ടുകളും അവകാശപ്പെടുന്നത്. കബീറിന്റെയും കൃതിയുടെയും മാതാപിതാക്കള്‍ താമസിക്കുന്നത് ഡല്‍ഹിയിലാണ്.
ലൂസ് ജീന്‍സും വെള്ള ടീ ഷര്‍ട്ടും അതിനുമേല്‍ ലെതര്‍ ജാക്കറ്റുമായിരുന്നു കൃതിയുടെ വേഷം. കബീറിന് പിന്നാലെ കൃതി വാഹനത്തിന് അരികിലേക്ക് നടന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ദില്‍വാലേ, ബറേലി കി ബര്‍ഫി, ആദിപുരുഷ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ കൃതിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം ദോ പത്തിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]