
ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെ സംവിധായകന് എ.ആര്. മുരുഗദോസ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പേരും പേരുവെളിപ്പെടുത്തിക്കൊണ്ടുള്ള ടൈറ്റില്‍ ഗ്ലിമ്ബ്സും നാളെ രാവിലെ 11 മണിക്ക് പ്രേക്ഷകരിലേക്കെത്തും. ചിത്രത്തിലെ നായകനായ ശിവകാര്‍ത്തികേയന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ ആ വലിയ അപ്ഡേറ്റ് പ്രേക്ഷകരിലേക്കെത്തുന്നത്.
ശ്രീലക്ഷ്മി മൂവീസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജുമേനോനും കേന്ദ്ര കഥാപാത്രത്തിലെത്തുന്നു. ബിജു മേനോന്റെ കരിയറിലെ ഒന്‍പതാമത്തെ തമിഴ് ചിത്രമാണിത്. ശിവകാര്‍ത്തികേയന്റെ ഇരുപത്തിമൂന്നാമതു ചിത്രത്തിന്റ അപ്ഡേഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാലോകം. വിധ്യുത് ജമാല്‍, സഞ്ജയ് ദത്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
അമരന്റെ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിനുശേഷം ഒരുങ്ങുന്ന ശിവകാര്ത്തികേയന് ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദര്‍ നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ സിനിമാട്ടോഗ്രഫി സുധീപ് ഇളമണ്‍, എഡിറ്റിങ്: ശ്രീകര്‍ പ്രസാദ്, കലാസംവിധാനം: അരുണ്‍ വെഞ്ഞാറമൂട്, സ്റ്റണ്ട്സ്: മാസ്റ്റര്‍ ദിലീപ് സുബ്ബരായന്‍, കേരള പി ആര് ഓ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് പ്രതീഷ് ശേഖര്‍ എന്നിവരാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]