
അമരന് റിലീസാകുന്നതിന്റെ ആറ് മാസം മുമ്പ് തന്നെ തനിക്ക് കൃത്യമായി പ്രതിഫലം വന്നെന്നും തമിഴ് സിനിമാ മേഖലയില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന കാര്യമാണ് അതെന്നും നടന് ശിവകാര്ത്തികേയന്. അമരന്റെ 100-ാം ദിന ആഘോഷത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിലായിരുന്നു ശിവകാര്‍ത്തികേയന്റെ പ്രതികരണം.
പലപ്പോഴും പല സിനിമകളിലും അഭിനേതാക്കള്‍ക്ക് പ്രതിഫലം നല്‍കാതിരിക്കുകയും അതില്‍നിന്ന് പകുതി തട്ടിയെടുക്കാന്‍ ഇന്‍ഡസ്ട്രിയില്‍ രണ്ട്, മൂന്ന് ഗ്രൂപ്പുകള്‍ വരേയുണ്ടെന്നും ശിവകാര്‍ത്തികയേന്‍ പറഞ്ഞു.
‘അമരനില്‍ എനിക്ക് കൃത്യമായി പ്രതിഫലം തന്നു. അത് നമ്മുടെ സിനിമാ മേഖലയില്‍ അപൂര്‍വമായി നടക്കുന്ന കാര്യമാണ്. പ്രതിഫലം കൊടുക്കാതെ ഇരിക്കുന്നത് മാത്രമല്ല, പ്രതിഫലത്തില്‍നിന്ന് പകുതി തട്ടിയെടുത്ത് കൊണ്ടുപോകുന്ന ഗ്രൂപ്പുകള്‍ വരെ പ്രവര്‍ത്തിക്കുന്നുണ്ട്. റിലീസിന്റെ തലേദിവസം രാത്രി വരെ പ്രതിഫലത്തിനായി കാത്തിരുന്നിട്ടുണ്ട്. എനിക്ക് ഇതെല്ലാം പുതിയൊരു അനുഭവമായിരുന്നു. അമരന്റെ റിലീസിന് ആറ് മാസം മുമ്പ് തന്നെ രാജ്കമല് ഫിലിംസ് എനിക്ക് പ്രതിഫലം മുഴുവന്‍ തന്നു. അഭിനേതാക്കളെ ബഹുമാനിക്കുന്ന തരത്തില്‍ ഒരു കമ്പനി നടത്തുന്നത് ചെറിയ കാര്യമല്ല.” ശിവകാര്ത്തികേയന് വ്യക്തമാക്കി.
നടന് കമല്‍ഹാസനാണ് അമരന്റെ നിര്‍മാതാവ്. ശിവകാര്‍ത്തികേയനെ കുറിച്ച് ചടങ്ങില്‍ കമല്‍ഹാസനും സംസാരിച്ചു. സ്വന്തമായി വീട് നിര്‍മിച്ചശേഷം സിനിമയിലാണ് ശിവകാര്ത്തിയേകന് പണം നിക്ഷേപിച്ചതെന്നും അത് അദ്ദേഹത്തിന്റെ അര്‍പ്പണബോധമാണെന്നും കമല്ഹാസന് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]