
നിര്‍മാതാവ് സുരേഷ് കുമാറിനെ പിന്തുണച്ച് ബി.ജെ.പി നേതാവ് ഡോ.കെ.എസ് രാധാകൃഷ്ണന്. സിനിമാ വ്യവസായത്തില്‍ നിര്‍മാതാവിന് ഒഴികെ മറ്റാര്‍ക്കും ഇന്നേവരെ നഷ്ടം സഹിക്കേണ്ടി വന്നിട്ടില്ലെന്നും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് നിര്‍മാതാക്കളുടെ സംഘടനയും താരരാജാക്കന്മാരും തമ്മിലുള്ള ആഭ്യന്തര യുദ്ധമാണെന്നും ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ രാധാകൃഷ്ണന് പറയുന്നു.
ഹോട്ടല്‍ നടത്തി ഉപജീവനം കണ്ടെത്തുന്ന ഒരു നിര്‍മാതാവിനെ കണ്ടുമുട്ടിയ അനുഭവവും കുറിപ്പില്‍ രാധാകൃഷ്ണന് പറയുന്നു. തിക്കഥാകൃത്ത് ജോണ്‍ പോളിനൊപ്പം പോയപ്പോഴായിരുന്നു ഈ അനുഭവമെന്നും ഭക്ഷണം കഴിച്ച് വണ്ടിയില്‍ കയറിയപ്പോഴാണ് ആ ഹോട്ടല്‍ നടത്തുന്നയാള്‍ പത്തിലേറെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ചെയ്ത നിര്‍മാതാവാണെന്ന് ജോണ്‍ പോള്‍ പറയുന്നതെന്നും രാധാകൃഷ്ണന് കുറിപ്പില്‍ വിവരിക്കുന്നു.
സിനിമ ഒരു സംഘഗാനമാണെന്ന് ആരും മറക്കരുതെന്നും അത് ആര്‍ക്കും ഒറ്റയ്ക്ക് പാടാന്‍ കഴിയില്ലെന്നും രാധാകൃഷ്ണന് പറയുന്നു. ആ സംഘഗാനം ഏറ്റുപാടി അതിനെ നിലനിര്‍ത്തുന്നത് ഇവിടുത്തെ സാധാരണ ജനങ്ങളാണ്. അവരെ വെറുപ്പിക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]