
ഭയപ്പെടുത്തി ഹിറ്റടിക്കാൻ മമ്മൂട്ടി, ത്രില്ലടിപ്പിച്ച് ഓളമുണ്ടാക്കാൻ ടൊവിനോയും ബിജുമേനോനും. പ്രണയാർദ്രമാക്കാൻ യുവതാരങ്ങൾ. ഫെബ്രുവരിയിൽ കാഴ്ചയുടെ വസന്തമൊരുക്കി തിയേറ്റർ നിറയ്ക്കാൻ റിലീസിനൊരുങ്ങുന്നത് ഒരുപിടി മലയാളം ചിത്രങ്ങൾ. ഹൊറർ, കോമഡി, ത്രില്ലർ, റൊമാൻസ് തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ചിത്രങ്ങളാണ് ഈ മാസം ഇതുവരെ പുറത്തിറങ്ങിയതും ഇനി റിലീസിന് തയ്യാറെടുക്കുന്നതും.
വ്യത്യസ്തരൂപത്തിലും ഭാവത്തിലും മമ്മൂട്ടിയെത്തുന്ന ‘’ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. ‘റെഡ് റെയിൻ’, ‘ഭൂതകാലം’ എന്നീ ചിത്രങ്ങൾക്കുശേഷം രാഹുൽ സദാശിവൻ ഒരുക്കുന്ന ഭ്രമയുഗത്തിൽ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. വർഷങ്ങൾക്കുശേഷം മലയാളത്തിൽ പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുങ്ങുന്ന ‘ഭ്രമയുഗം’ ഈ മാസം തിയേറ്ററുകളിലെത്തും. ചിത്രത്തിനായി ക്രിസ്റ്റോ സേവ്യർ സംഗീതമൊരുക്കുന്നു.
ബിജുമേനോനും ഷൈൻ ടോം ചാക്കോയും പോലീസ് വേഷത്തിലെത്തുന്ന ‘തുണ്ട്’ ആണ് ഫെബ്രുവരിയിൽ റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രം. നവാഗതനായ റിയാസ് ഷെരീഫാണ് സംവിധാനം. ആഷിഖ് ഉസ്മാനും ജിംഷി ഖാലിദും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം ഗോപി സുന്ദറാണ്.
പറവ ഫിലിംസിന്റെ ബാനറിൽ ചിദംബരം സംവിധാനം ചെയ്യുന്ന ഈമാസംതന്നെ തിയേറ്ററുകളിലെത്തും. യഥാർഥസംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. സുശിൻ ശ്യാമാണ് സംഗീതം.
ജയം രവിയെ നായകനാക്കി നവാഗതനായ ആന്റണി ഭാഗ്യരാജ് സംവിധാനംചെയ്യുന്ന തമിഴിൽനിന്നുള്ള ‘സൈറൺ’ ആണ് ഫെബ്രുവരിയിലെ മറ്റൊരു ചിത്രം. വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന ‘അന്ധകാരാ’, റാഫിയുടെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ എന്നീ ചിത്രങ്ങളും ഫെബ്രുവരിയിൽ തിയേറ്ററുകളിലെത്തും. ദിവ്യ പിള്ള, ചന്തുനാഥ്, ധീരജ് ഡെന്നി, വിനോദ് സാഗർ, സുധീർ കരമന, മറീന മൈക്കൽ എന്നിവരാണ് ‘’യിൽ പ്രധാന വേഷത്തിലെത്തുന്നത്. അർജുൻ അശോകൻ, മുബിൻ എം. റാഫി, ദേവിക സഞ്ജയ്, ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, ജോണി ആൻറണി എന്നിവർ നാദിർഷ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.യാമി ഗൗതം പ്രധാനവേഷത്തിലെത്തുന്ന ഹിന്ദി ചിത്രം ‘ആർട്ടിക്കിൾ 370’ ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തും.
മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ എം.എ. നിഷാദ് ചിത്രം ‘അയ്യർ ഇൻ അറേബ്യ’, എ. എം. സിദ്ദിഖിന്റെ സംവിധാനത്തിൽ ശ്രീനാഥ് ഭാസി, വിശാഖ് നായർ, അശ്വത് ലാൽ, അനൂപ് മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘എൽ എൽ.ബി.’, ഷാജൂൺ കാര്യാലിന്റെ സംവിധാനത്തിൽ സൂരജ് സൺ, ശ്രവണ, മരിയ പ്രിൻസ് എന്നിവർ പ്രധാനവേഷത്തിലെത്തിയ ‘മൃദുഭാവേ ദൃഢകൃത്യേ’ സൗബിൻ ഷാഹിർ, നരേൻ, ബൈജു എന്നിവർ അഭിനയിച്ച സഞ്ജീവ് ശിവൻ ചിത്രം ‘ഒഴുകി ഒഴുകി ഒഴുകി’ എന്നിവ ഫെബ്രുവരി ആദ്യവാരം തിയേറ്ററുകളിലെത്തിയിരുന്നു.
ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ‘അന്വേഷിപ്പിൻ കണ്ടെത്തും’, ഗിരീഷ് എ.ഡി.യുടെ സംവിധാനത്തിൽ നസ്ലിൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പ്രേമലു’, അനീഷ് ഉദയ് സംവിധാനം ചെയ്ത് കോട്ടയം നസീർ, സണ്ണി ജോസഫ്, പ്രമോദ് വെളിയനാട് എന്നിവർ പ്രധാന വേഷത്തിലെത്തിയ ‘ജെറി’ എന്നീ ചിത്രങ്ങൾ ഫെബ്രുവരി രണ്ടാംവാരത്തിൽ തിയേറ്ററുകളിലെത്തി. മമ്മൂട്ടിയും ജീവയും പ്രധാന വേഷത്തിലെത്തിയ തെലുങ്ക് ചിത്രം ‘യാത്ര 2’, ഐശ്വര്യ രജനീകാന്തിന്റെ സംവിധാനത്തിൽ രജനീകാന്ത്, വിഷ്ണു വിശാൽ, വിക്രാന്ത് അണിനിരക്കുന്ന തമിഴ് ചിത്രം ‘ലാൽ സലാം’ എന്നീ സിനിമകളും പ്രദർശനത്തിനെത്തിയിട്ടുണ്ട്.
കാക്കിയണിഞ്ഞ് ടൊവിനോയും ബിജു മേനോനും
വ്യത്യസ്തമായ പോലീസ് കഥകൾ റിലീസിനെത്തുന്ന മാസം കൂടിയാണ് ഫെബ്രുവരി. ബിജു മേനോൻ നായകനാകുന്ന ‘തുണ്ട്’, ടൊവിനോയുടെ ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്നിവയാണ് ചിത്രങ്ങൾ. പുതുമയുള്ളൊരു ഇൻവെസ്റ്റിഗേഷൻ ചിത്രവുമായാണ് ടൊവിനോ എത്തുന്നത്. ജിനു വി. എബ്രഹാമിന്റെ തിരക്കഥയിൽ ഡാർവിൻ കുര്യാക്കോസാണ് സംവിധാനം. തിയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രഹാം, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തുണ്ട്’. ബിജു മേനോനും ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിലെത്തുന്നു. ആഷിഖ് ഉസ്മാനും ജിംഷി ഖാലിദും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് നവാഗതനായ റിയാസ് ഷെരീഫാണ്. സംവിധായകൻ റിയാസ് ഷെരീഫ്, കണ്ണപ്പൻ എന്നിവർ ചേർന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]