ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. വീട്ടില്‍ അതിക്രമിച്ചു കയറി കൊള്ള നടത്തുന്നതിനിടെ അക്രമി നടനെ ആക്രമിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പുലര്‍ച്ചെ 2.30-ഓടെയാണ് സംഭവം നടക്കുന്നത്. സെയ്ഫ് ഉറങ്ങി കിടക്കുന്ന സമയമാണ് അക്രമി വീടിനുള്ളില്‍ കടന്നതെന്നും ആദ്യം വീട്ടിലെ സഹായിയുമായി തര്‍ക്കവും ഏറ്റുമുട്ടലുമുണ്ടായി എന്നും മുംബൈ പോലീസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിനിടയില്‍ സംഭവം തടയാൻ ചെന്ന സെയ്ഫിനെ മോഷ്ടാവ് അക്രമാസക്തനായി സെയ്ഫിനെ ആക്രമിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകൾ. ഗുരുതരമായി പരിക്കേറ്റ സെയ്ഫിനെ ഉടന്‍ തന്നെ സഹായികളും സംഭവമറിഞ്ഞെത്തിയ മൂത്ത മകന് ഇബ്രാഹിമും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിചാരകരില്‍ ഒരാള്‍ക്കും കുത്തേറ്റിട്ടുണ്ട്.
സെയ്ഫിന്റെ വീട്ടിലുണ്ടായിരുന്ന മൂന്ന് പരിചാരകരേയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. അക്രമത്തിന് പിന്നില്‍ ഒരാള്‍ മാത്രമേയുള്ളൂ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മോഷണശ്രമം തന്നെയാണോ എന്ന് ആദ്യഘട്ടത്തില്‍ സംശയമുയര്‍ന്നെങ്കിലും മോഷണശ്രമമാണ് നടന്നത് എന്ന് സെയ്ഫ് അലി ഖാന്റെ ടീം വ്യക്തമാക്കി.
മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സെയ്ഫിന്റെ ശസ്ത്രക്രിയ പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]