
വിധു വിനോദ് ചോപ്ര തിരക്കഥയെഴുതി നിർമിച്ച് സംവിധാനം ചെയ്ത ’12ത്ത് ഫെയിൽ’ എന്ന ചിത്രത്തെ പ്രശംസിച്ച് സംവിധായകൻ അനുരാഗ് കശ്യപ്. 2023-ൽ കണ്ടതിൽ ഏറ്റവും മികച്ച മുഖ്യധാര ചിത്രമെന്ന് അനുരാഗ് കശ്യപ് പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു സംവിധായകൻ്റെ പ്രതികരണം.
ജീവിതം തനിക്ക് നൽകിയതിനെക്കാൾ കൂടുതൽ ഉയരത്തിലെത്താൻ ആഗ്രഹിക്കുന്ന ഒരു മനുഷ്യന്റെ ലളിതമായ കഥയിൽ നിന്ന് 71-ാം വയസിൽ വിധു വിനോദ് ചോപ്ര ഒരു മാസ്റ്റർപീസ് തയ്യാറാക്കിയെന്ന് അനുരാഗ് കശ്യപ് പറഞ്ഞു. തന്നെപ്പോലെയുള്ള ഫിലിം മേക്കേർസിനായി വിധു വിനോദ് ചോപ്ര പുതിയൊരു ബെഞ്ച് മാർക്ക് സൃഷ്ടിച്ചുവെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
ദരിദ്ര പശ്ചാത്തലത്തിൽ നിന്നുമെത്തി ഐ.പി.എസ് നേടുന്ന മനോജ് കുമാറിന്റെയും ശ്രദ്ധയുടേയും കഥയാണ് 12ത് ഫെയിൽ പറഞ്ഞത്. വിക്രാന്ത് മാസിയാണ് മനോജ് കുമാർ ആയെത്തിയത്. മേധാ ഷങ്കറാണ് ശ്രദ്ധാ ജോഷിയായെത്തിയത്. അനന്ത് വി ജോഷി, അൻഷുമാൻ പുഷ്കർ, പ്രിയാൻഷു ചാറ്റർജി തുടങ്ങിയവരായിരുന്നു ചിത്രത്തിൽ മറ്റുപ്രധാനവേഷങ്ങളിലെത്തിയത്. ബോക്സോഫീസിൽ അപ്രതീക്ഷിതവിജയമായിരുന്നു ചിത്രം സ്വന്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]