
മോഹന്‍ലാല്‍ ആരാധകര്‍ക്കായി ഡിഎന്‍എഫ്ടി-മലൈക്കോട്ടെ വാലിബന് ഓഡിയോ ടീസര്‍ ലോഞ്ച്
കൊച്ചി: സിനിമാ ആരാധകര്‍ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശേരി -മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടെ വാലിബന്റെ ഓഡിയോ- ടീസര്‍ ലോഞ്ചില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കി ഡിഎന്‍എഫ്ടി. ജനുവരി 18-ന് ബോള്‍ഗാട്ടി പാലസില്‍ മോഹന്‍ലാലിനൊപ്പം ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുക്കുന്ന പരിപാടിയില്‍ ഡിഎന്‍എഫ്ടി കരസ്ഥമാക്കിയ ആളുകള്‍ക്ക് ടീസര്‍ ലോഞ്ചിൽ പ്രവേശനം നല്കുന്നു. ഇതിനായി www.dnft.global എന്ന വെബ്സൈറ്റില്‍ ഡിഎന്‍എഫ്ടി കരസ്ഥമാക്കാം.
ആഗോള സിനിമാ വ്യവസായത്തിന് ഒരു നൂതന സാമ്പത്തിക സ്രോതസ് കൂടി അവതരിപ്പിക്കുന്ന ആശയമാണ് ഡിഎന്‍എഫ്ടി. വിര്‍ച്വല്‍ ലോകത്ത് അമൂല്യമായ സൃഷ്ടികള്‍ സ്വന്തമാക്കാനുള്ള മാര്‍ഗമാണ് ഡിഎന്‍എഫ്ടി. ചിത്രത്തിലെ ചില സവിശേഷമായ സ്റ്റില്‍സും വീഡിയോസും ഇതിന്റെ ഭാഗമായി ഡിഎന്‍എഫ്ടി സ്വന്തമാക്കിയിട്ടുണ്ട്. യുകെ മലയാളിയും അഭിഭാഷകനുമായ സുഭാഷ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള ടെക് ബാങ്ക് മൂവീസ് ലണ്ടന്‍ എന്ന കമ്പനി ആണ് ഈ സംവിധാനം ആദ്യമായി അവതരിപ്പിച്ചത്. മലൈക്കോട്ടെ വാലിബന് എന്ന ചിത്രത്തിലെ ചില പോസ്റ്ററുകള്‍ ചിത്രങ്ങള്‍, നിര്‍മാണ വീഡിയോ എന്നിവയും മറ്റു ചില പതിപ്പുകളും ഏതാനും ചിലര്‍ക്ക് മാത്രം ഒരു നിശ്ചിത വിലയില്‍ സ്വന്തമാക്കാം.
ഈ ഡിഎന്‍എഫ്ടി പ്രോഡക്ടുകള്‍ വാങ്ങുന്നവരുടെയും ആവശ്യക്കാരുടെയും ചെയിന്‍ ബ്ലോക്കുകളില്‍ ലഭ്യമാകും. അവ മറ്റേതു പ്രൊഡക്റ്റുകളെയും പോലെ കൈമാറ്റം ചെയ്യുവാനും ലാഭമുണ്ടാക്കാനും സാധിക്കും. കൂടാതെ ഡിഎന്‍എഫ്ടിയുടെ അനേകം വിനോദ പരിപാടികള്‍, താരങ്ങള്‍ക്കൊപ്പമുള്ള പ്രത്യേക ഇന്ററാക്ഷന് തുടങ്ങിയവയ്ക്കുള്ള പ്രവേശന പാസ്സ് ആയും ഈ പ്രോപ്പര്‍ട്ടി ഉപയോഗിക്കാം. ഓരോ തവണ ഉപയോഗിക്കുമ്പോഴും ഒരു നിശ്ചിത തുക ഡിഎന്‍എഫ്ടി പ്രോപ്പര്‍ട്ടിയുടെ നിലവിലെ വിലയില്‍ നിന്നും കുറയും.
ലണ്ടന്‍ ആസ്ഥാനമായ ടെക് ബാങ്ക് മൂവീസ് എന്ന കമ്പനി ആണ് ഈ സാങ്കേതിക വിദ്യ അവതരിപ്പിച്ചത്. കമ്പനിയുടെ ആദ്യ കരാര്‍ ആണ് മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടെ വാലിബനുമായി നടത്തിയത്. ചിത്രത്തിലെ എക്സ്ക്ലൂസ്സീവ് കണ്ടന്റുകളാണ് ഡിഎന്‍എഫ്ടിയിലൂടെ ലഭിക്കുന്നത്. ഇന്ത്യയുടെ ഓസ്കാര്‍ ഒഫീഷ്യല്‍ എന്‍ട്രി ആയ ‘2018’ സിനിമയുടെ കണ്ടന്റ് അവകാശവും ഡിഎന്‍എഫ്ടി സ്വന്തമാക്കിയിട്ടുണ്ട്. ഒടിടി, സാറ്റലൈറ്റ് പകര്‍പ്പവകാശങ്ങള്‍ക്ക് പിന്നാലെ മറ്റൊരു സമ്പത്തിക സ്രോതസാണ് സിനിമാ വ്യവസായത്തിന് കൈവന്നിരിക്കുന്നത്. ഈ വര്‍ഷം മലയാളത്തിനു പുറമെ ഹോളിവുഡ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട സിനിമകളുടെ അവകാശം കൂടി നേടാനാണ് ഡിഎന്‍എഫ്ടി നീക്കം.
Content Highlights: mohanlal malaikkottai valiban dnft
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]