
കോഴിക്കോട്: മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ പ്രേംനസീർ പുരസ്കാരങ്ങൾ വിതരണം ചെയ്തു. മികച്ച ചലചിത്ര പ്രസിദ്ധീകരണത്തിനുള്ള പുരസ്കാരം മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിനാണ്. ഒക്ടോബർ മാസത്തെ കൈതപ്രം പതിപ്പിനാണ് പുരസ്കാരം.
ചടങ്ങിൽ സ്റ്റാർ ആൻഡ് സ്റ്റൈൽ സബ് എഡിറ്റർമാരായ പി. പ്രജിത്തും രേഖാ നമ്പ്യാരും മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. ‘ജാനകി ജാനേ’യാണ് സാമൂഹ്യപ്രസക്തിയുള്ള മികച്ച കുടുംബചലച്ചിത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]