
കോഴിക്കോട്: മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ പ്രേംനസീർ പുരസ്കാര സമർപ്പണം മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സാമൂഹികപ്രതിബദ്ധതയുള്ള മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ‘ജാനകീ ജാനേ’ നേടി. ചലച്ചിത്രനിർമാതാക്കളായ ഷെർഗ സന്ദീപ്, ഷെഗ്ന എന്നിവർ ഏറ്റുവാങ്ങി.
മലയാളത്തിലെ മികച്ച ചലച്ചിത്രപ്രസിദ്ധീകരണത്തിനുള്ള പുരസ്കാരം മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ മാസികയ്ക്ക് ലഭിച്ചു. പി. പ്രജിത്ത്, രേഖാ നമ്പ്യാർ എന്നിവർ ചേർന്ന് പുരസ്കാരം സ്വീകരിച്ചു. തിരക്കഥാകൃത്ത് പി.ആർ. നാഥൻ അധ്യക്ഷത വഹിച്ചു. സംവിധായകൻ സമദ് മങ്കട, റഹീം പൂവാട്ടുപറമ്പ്, എം.വി. കുഞ്ഞാമു, ഫസൽ പറമ്പാടൻ, ഗിരീഷ് പെരുവയൽ എന്നിവർ പ്രസംഗിച്ചു.
വിവിധ വിഭാഗങ്ങളിലായി ചലച്ചിത്രസംവിധായകരായ വി.എം. വിനു, അനീഷ് ഉപാസന, എ.വി. അനൂപ്, കെ.ജി. ബാബുരാജൻ, നടൻ ഷാനവാസ് ഷാനു, കെ.പി. മാത്യു, ശശികല പണിക്കർ, ഹസ്സൻകോയ നല്ലളം, ഗഫൂർ പൊക്കുന്ന്, ബാവാ കൂട്ടായി, സുശീല പപ്പൻ, മനോജ്കുമാർ ഐശ്വര്യ, പ്രത്യാശ്കുമാർ, ഹനീഫ ചെലപ്രം, അജിത ആനന്ദ്, ഋതികേശ്, സജി തറയിൽ, രാഹുൽ മക്കട, അജീഷ് അത്തോളി തുടങ്ങിയവർക്ക് പുരസ്കാരങ്ങൾ നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]