
കുടുംബപ്രശ്നങ്ങൾക്ക് വഴിമരുന്നിട്ട പൂർവ്വവിദ്യാർത്ഥി സംഗമം, ‘കുടുംബസ്ത്രീയും കുഞ്ഞാടും’ പൂർത്തിയായി
കുടുംബസ്ത്രീയും കുഞ്ഞാടും എന്ന ചിത്രത്തിൽ സ്നേഹാ ബാബു, ധ്യാൻ ശ്രീനിവാസൻ, അന്നാ രേഷ്മാ രാജൻ എന്നിവർ
ധ്യാൻ ശ്രീനിവാസൻ, അന്നാ രേഷ്മ രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് പി ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്ത “കുടുംബസ്ത്രീയും കുഞ്ഞാടും” പൂർത്തിയായി.
പൂർവ്വവിദ്യാർത്ഥി സംഗമത്തേത്തുടർന്ന് ഒരു പ്രവാസിയുടെ കുടുംബത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
പൂർണ്ണമായും നർമ്മത്തിലൂടെയാണ് ചിത്രത്തിന്റെ കഥാഗതി മുന്നോട്ടു സഞ്ചരിക്കുന്നത്. ബെന്നി പീറ്റേഴ്സ്, ജാഫർ ഇടുക്കി, ഗിന്നസ് പക്രു, കലാഭവൻ ഷാജോൺ, സലിംകുമാർ, മണിയൻപിള്ള രാജു, സാജു നവോദയ, സ്നേഹാ ബാബു, സ്നേഹാ ശ്രീകുമാർ, മങ്കാമഹേഷ്, കോബ്രാ രാജേഷ്, മജീദ്, ബിന്ദു എൽസി, ഷാജി മാവേലിക്കര എന്നിവരും അഭിനയിക്കുന്നു.
ബാനർ – ഇൻഡി ഫിലിംസ്, നിർമ്മാണം – ബെന്നി പീറ്റേഴ്സ്, കഥ, സംവിധാനം – മഹേഷ് പി ശ്രീനിവാസൻ, ഛായാഗ്രഹണം – ലോവൽ എസ്, തിരക്കഥ, സംഭാഷണം – ശ്രീകുമാർ അറയ്ക്കൽ, എഡിറ്റിംഗ് – രാജാകൃഷ്ണൻ വിജിത്ത്, ഗാനങ്ങൾ – സിജിൽ ശ്രീകുമാർ, സംഗീതം – ശ്രീജു ശ്രീധർ, മണികണ്ഠൻ, കോസ്റ്റ്യും ഡിസൈൻ -ഭക്തൻ മങ്ങാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ഡി മുരളി, പ്രൊഡക്ഷൻ കൺട്രോളർ – ദീപു എസ് കുമാർ, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് -സജിത് ലാൽ, വിൽസൻ തോമസ്, ക്രിയേറ്റീവ് മാർക്കറ്റിംഗ് – ഗോവിന്ദ് പ്രഭാകർ (ഫ്രൈഡേ ബേർഡ്), സ്റ്റിൽസ് -ഷാലു പേയാട്, പിആർഓ-വാഴൂർ ജോസ്, അജയ് തുണ്ടത്തിൽ
Content Highlights: kudumbasthreeyum kunjadum movie shooting completed, dhyan sreenivasan and anna reshma rajan
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]