
സൂര്യയെ നായകനാക്കി ശിവ സംവിധാനംചെയ്ത കങ്കുവ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ശിവയുടെ സഹോദരനാണ് നടൻ ബാല.
ശിവയ്ക്കും തമിഴിലെ താര സഹോദരന്മാരായ സൂര്യക്കും കാർത്തിക്കും ഒപ്പമെടുത്ത ഒരു ചിത്രം ബാല കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു. ഒരു ഫോട്ടോ കാണിക്കാം എന്ന ആമുഖത്തോടെ പങ്കുവെച്ച വീഡിയോയിലാണ് ഈ ചിത്രം ബാല കാണിക്കുന്നത്.
കരൾമാറ്റ ശസ്ത്രക്രിയ നടക്കുന്ന സമയത്തായിരുന്നു ചിത്രീകരണം എന്നതിനാലാണ് കങ്കുവയിൽ അഭിനയിക്കാൻ കഴിയാതെ പോയതെന്നും അടുത്ത ഭാഗത്തിൽ ഉറപ്പായും ഒരു വേഷം ചെയ്യുമെന്നും ബാല പറഞ്ഞു. വീഡിയോയിൽ ബാല പറഞ്ഞതിങ്ങനെ: ഇന്ന് കങ്കുവ റിലീസ് ആയി.
എന്റെ ചേട്ടനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഭയങ്കര സന്തോഷം.
തിയറ്ററിൽ പോയി പടം കണ്ടു. അതോടൊപ്പം വ്യക്തിപരമായ ഒരു കാര്യം കാണിക്കണമെന്നു തോന്നി.
എന്റെ ലിവർ ട്രാൻസ്പ്ലാന്റിന്റെ സമയത്തായിരുന്നു കങ്കുവയുടെ ഷൂട്ട് നടന്നത്. ഞാനൊരു ഫോട്ടോ കാണിക്കാം.
അമൂല്യമായ ഒരു ഫോട്ടോയാണ്. 30 വർഷം മുൻപെടുത്ത ഫോട്ടോയാണ്.
സൂര്യയും കാർത്തിയും എന്റെ ഏട്ടനും ഞാനുമൊക്കെ ഒരുമിച്ച് ഈ ഫോട്ടോയിലുണ്ട്. ഞാനാണ് ഇളയത്.
ചരിത്രം ആവർത്തിക്കും. ഞങ്ങളൊരുമിച്ച് പടം ചെയ്യുമെന്ന് ഓർത്തില്ല.
പക്ഷേ, കങ്കുവ പാർട്ട് ഒന്നിൽ ഞാനില്ല. വിധി പോലെ നടക്കട്ടെ.
നോക്കാം. നല്ല ഒരു ചിത്രമാണ് കങ്കുവ.
ഞാൻ വളരെയധികം സന്തോഷവാനാണ്. അതൊരു ചരിത്ര സിനിമയാണ്.
ഒരു ചരിത്ര സിനിമയിൽ അഭിനയിക്കുക എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. അത് എന്റെ ചേട്ടനൊക്കെ അറിയാം.
പൂർണ ശാരീരിക മാനസിക ആരോഗ്യത്തോടെ ഇരിക്കുമ്പോഴെ അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ പറ്റൂ. നമുക്ക് നോക്കാം.
കങ്കുവ 2 വരട്ടെ. വൈകാതെ വരും.
ഇനി സിനിമയെക്കുറിച്ച് തുറന്നു സംസാരിക്കാം. സത്യം പറഞ്ഞാൽ സിനിമ തുടങ്ങി ആദ്യ ഒരു പതിനഞ്ച് മിനിറ്റ് കണ്ടപ്പോൾ പേടിച്ചുപോയി.
ഒരു ഉഷാറ് ഇല്ലാത്തതുപോലെ തോന്നി. ഇടവേളയിലേക്കടുത്തപ്പോൾ ഒരാത്മവിശ്വാസം വന്നു.
2024ൽ ആണ് കഥ ആരംഭിക്കുന്നത്. അതൊന്നും മനസ്സിലായില്ല, പിന്നെ ഫ്ലാഷ്ബാക്കിലേക്കു പോകുമ്പോഴാണ് ഇത്രയും വലിയ സംഭവമാണെന്ന് മനസ്സിലായത്.
സെക്കൻഡ് ഹാഫിലെ ചില സീൻസ് കണ്ട് അറിയാതെ കയ്യടിച്ചുപോയി. നേരത്തേ ശിവ സംവിധാനംചെയ്ത രജനികാന്ത് ചിത്രം അണ്ണാത്തെയിൽ ബാല വില്ലൻവേഷത്തിലെത്തിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]