
അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ, എൻഡ് ഗെയിം തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ റൂസോ ബ്രദേഴ്സ് നിർമാതാക്കളായ സയൻസ് ഫിക്ഷൻ സീരീസ് സിറ്റഡലിന്റെ ഇന്ത്യൻ സ്പിൻ ഓഫ് സിറ്റഡൽ ഹണി ബണ്ണിയുടെ ട്രെയിലർ പുറത്തിറങ്ങി. രാജ് ആന്‍ഡ് ഡികെ എന്നറിയപ്പെടുന്ന രാജ് നിദിമോരു, കൃഷ്ണ ഡി.കെ എന്നിവരാണ് ഇന്ത്യൻ സ്പിൻ ഓഫിന്റെ സംവിധായകർ.
വരുൺ ധവാനും സമാന്തയുമാണ് പ്രധാനവേഷത്തിലെത്തുന്നത്.കെ.കെ മേനോൻ, സിമ്രാൻ, സോഹം മജുംദാർ, സിഖന്ദർ ഖേർ, ശിവാങ്കിത് പരിഹാർ തുടങ്ങീ വലിയ താരനിരയും ഉണ്ട്. നവംബർ ഏഴുമുതൽ ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിക്കും.
റിച്ചാർഡ് മാഡനും പ്രിയങ്ക ചോപ്രയും അഭിനയിച്ച സയൻസ് ഫിക്ഷൻ സ്പൈ ഹോളിവുഡ് സീരീസാണ് സിറ്റഡൽ. 2023-ൽ ആമസോൺ പ്രൈമിലൂടെയാണ് സീരീസ് പുറത്തിറങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]