2016-ൽ പുറത്തിറങ്ങിയ ‘പിങ്ക്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ് കവർന്ന താരമാണ് വിജയ് വർമ. IC 814: കാണ്ഡഹാർ ഹൈജാക്ക്, മിർസാപുർ ഉൾപ്പെടെയുള്ള സീരിസുകളിൽ പ്രധാനവേഷത്തിലെത്തിയ താരം ഇപ്പോൾ ഹോളിവുഡ് സിനിമയിലും ഇടം പിടിക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യൻ അഭിനേതാക്കൾക്ക് ഹോളിവുഡിൽ അവസരങ്ങളുടെ സമയമാണിതെന്ന് വിജയ് വർമ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഹോളിവുഡ് സിനിമ പ്രോജക്ടുകളുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചതായി അദ്ദേഹം സൂചന നൽകി. അന്താരാഷ്ട്ര നിർമ്മാതാക്കൾക്കും സംവിധായകർക്കുമിടയിൽ ഇന്ത്യൻ അഭിനേതാക്കൾക്ക് സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും ഇത് വളരെ മികച്ച സമയമാണെന്നും വർമ്മ പറയുന്നു. അടുത്ത ഒരു വർഷം ഇതിനായി മാറ്റിവെക്കുന്നതിനുള്ള ആലോചനയിലാണ് താരമെന്നും അഭിമുഖത്തിൽ പറയുന്നു.
കളർ ബ്ലൈൻഡ് കാസ്റ്റിങ്ങിനെ കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. ഇന്ത്യൻ അഭിനേതാക്കളായ ഇഷാൻ ഖട്ടറും അലി ഫസലും ദക്ഷിണേഷ്യൻ അഭിനേതാക്കളെന്നതിനപ്പുറമുള്ള വേഷങ്ങളിലെത്തുന്നതിലെ കൗതുകവും സന്തോഷവും അദ്ദേഹം പങ്കുവെച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]