
കോഴിക്കോട്: ചലച്ചിത്ര നിർമാതാവും മാതൃഭൂമി ഡയറക്ടറുമായ പിവി ഗംഗാധരന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സിനിമ, സേവന, രാഷ്ട്രീയ രംഗത്തെ പ്രമുഖർ. ടൗൺഹാളിൽ ഒരുക്കിയിരിക്കുന്ന പൊതുദർശനത്തിന് നിരവധിയാളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. വൈകീട്ട് അഞ്ച് മുതല്‍ രാത്രി ഒന്‍പത് വരെയാണ് ടൗണ്‍ഹാളിലെ പൊതുദര്‍ശനം.
ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, മന്ത്രി അഹമ്മദ് ദേവർ കോവിൽ, എം.കെ. രാഘവന് എം.പി., പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ജില്ലാ കളക്ടർ ഗീത, എം.എൽ.എമാരായ പിടി എ റഹീം, കെ. ഇ വിജയൻ , പി. കെ കുഞ്ഞാലിക്കുട്ടി, അബ്ദുൾ സമദ് സമദാനി, മലബാർ ഗ്രൂപ്പ് ചെയർമൻ എം. പി അഹമ്മദ്, ബെന്നി ബെഹനാൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ, അബ്ദുൾ വഹാബ് എം. പി, മേയർ ബീനാ ഫിലിപ്പ്, സംവിധായകരായ സത്യൻ അന്തിക്കാട്, ഹരിഹരൻ , രഞ്ജിത്ത്, ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി, സിനിമാ താരങ്ങളായ സുരഭി ലക്ഷ്മി, കുട്ട്യേടത്തി വിലാസിനി, വിനോദ് കോവൂർ തുടങ്ങിയ പ്രമുഖർ ടൗൺഹാളിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
വെള്ളിയാഴ്ച രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു പി.വി. ഗംഗാധരന്റെ (80) അന്ത്യം. മലയാള സിനിമയുടെ ചരിത്രത്തിൽ ഇടംപിടിച്ച, ദേശീയ പുരസ്കാരങ്ങളടക്കം സ്വന്തമാക്കിയ നിരവധി ചിത്രങ്ങൾ നിർമിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ അമരക്കാരനായിരുന്നു അദ്ദേഹം. ശനിയാഴ്ച വൈകിട്ട് ആറിന് ആഴ്ചവട്ടത്തെ വീട്ടുവളപ്പിലാണ് സംസ്കാരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]